Latest NewsNEWS

അന്ന് ചാനല്‍ പരിപാടിക്കിടെ എട്ടുവയസുകാരിയോട് അവതാരകന്‍ ചോദിച്ചു നിനക്ക് ആരാകണമെന്ന്, അവള്‍ പറഞ്ഞു നടിയകണമെന്ന് ; വര്‍ഷങ്ങള്‍ക്കിപ്പുറം അവള്‍ ബോളുവുഡിലെ മിന്നും താരം

ഒരു പഴയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. എട്ടു വയസുകാരിയായ കുട്ടിയോട് ഒരു ചാനല്‍ പരിപാടിയ്ക്കിടെ അവതാരകന്‍ ചോദിച്ചു വളരുമ്പോള്‍ ആരാകാനാണ് ആഗ്രഹമെന്ന് എനിക്കൊരു നടിയാവണമെന്നായിരുന്നു ഉടനടി ആ കുട്ടി പറഞ്ഞത്. ഇന്നിപ്പോള്‍ ആ കുട്ടി വളര്‍ന്ന് നായകന്മാരില്ലാതെ പോലും ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള ബോളിവുഡിലെ ഏറെ താരമൂല്യമുള്ള നായികമാരില്‍ ഒരാളായി മാറിയിരിക്കുന്നു. അത് മറ്റാരുമല്ല ഇന്ന് ബോളിവുഡിലെ അവിഭാജ്യ ഘടകമായി മാറിയ ആലിയ ഭട്ടായിരുന്നു ആ കുട്ടി.

https://www.instagram.com/p/CACk0n-nZuW/?utm_source=ig_embed

ഇപ്പോള്‍ സീ ടിവിയിലെ ഒരു പ്രോഗ്രാമില്‍ നിന്നുള്ള ഈ വിഷ്വലുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളായ ആലിയ 1999 ല്‍ പുറത്തിറങ്ങിയ ‘സംഘര്‍ഷ്’ എന്ന സിനിമയില്‍ പ്രീതി സിന്റയുടെ ബാല്യകാലം അവതരിപ്പിച്ചാണ് ബോളിവുഡിലേക്കെത്തിയത്.

https://www.instagram.com/p/B_9Jm5rlGbO/?utm_source=ig_embed

പിന്നീട് 2012 ല്‍ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ നായികയായി അരങ്ങേറ്റം. 2014 പുറത്തിറങ്ങിയ ഹൈവേ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ആലിയയ്ക്ക്. ഒരുപിടി ചിത്രങ്ങളുമായി താരം ബോളിവുഡില്‍ തകര്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button