
ജയറാം പ്രേക്ഷകരുടെ പ്രിയങ്കരനായ നടനായത് പോലെ ഒരുകാലത്ത് മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന നടിയായിരുന്നു പാര്‍വ്വതി. നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നിന്നപ്പോഴായിരുന്നു ജയറാമുമായുള്ള പാര്‍വ്വതിയുടെ വിവാഹം. സിനിമയില്‍ കണ്ടു കൊതി തീര്‍ന്നിട്ടില്ലാത്ത തങ്ങളുടെ ഇഷ്ട നായികയെ ഒരിക്കല്‍ കൂടി ബിഗ് സ്ക്രീനില്‍ കാണാന്‍ കഴിയുമോ? എന്ന ചോദ്യമാണ് പ്രേക്ഷകരും ചോദിക്കുന്നത്.അതിനുള്ള മറുപടി നല്‍കുകയാണ് നടന്‍ ജയറാം.
നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ പാര്‍വ്വതി വീണ്ടും സിനിമ ചെയ്യും, ‘വീണ്ടും അഭിനയിച്ചൂടെ’ എന്ന് ചോദിക്കുമ്പോള്‍ ‘ഇനി മകളുടെ കല്യാണം കഴിയട്ടെ’ എന്ന് പറഞ്ഞു പാര്‍വതി തന്നെയാണ് ഒഴിഞ്ഞു മാറുന്നത്. പക്ഷെ പാര്‍വ്വതി അഭിനയിക്കാതിരിക്കുന്നത് പ്രേക്ഷകരുടെ നഷ്ടമാണ് എന്നൊന്നും പറയാന്‍ കഴിയില്ല. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ജയറാം മനസ്സ് തുറക്കുന്നു.
ജയറാം പാര്‍വ്വതി താര ദമ്പതികള്‍ ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ ‘പ്രാദേശിക വാര്‍ത്തകള്‍’ തുടങ്ങിയ പതിനഞ്ചോളം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. പാര്‍വതി ഏറ്റവും കൂടുതല്‍ അഭിനയിച്ചത് സിബി മലയിലിന്റെ ചിത്രങ്ങളിലാണ്. ഘോഷയാത്രയായിരുന്നു പാര്‍വ്വതിയുടെ അവസാന ചിത്രം.
Post Your Comments