GeneralLatest NewsMollywood

ഇന്നേക്ക് 77 ദിവസമായി ഞങ്ങൾ ഇതുപോലെ ഇരുന്ന് ചിരിച്ചിട്ട്!! സുപ്രിയ

തമ്മിൽ കാണാതെ ഇത്രയും ദിവസം അകന്നിരിക്കുന്നത് ഇത് ആദ്യം

മലയാളത്തിന്റെ പ്രിയ താര കുടുംബമാണ് പൃഥ്വിരാജിന്റെത്. ബ്ലസ്സി ഒരുക്കുന്ന ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ പോയ പൃഥ്വിയും സംഘവും ലോക് ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ അവിടെ കുടുങ്ങിയിരിക്കുകയാണ്. ഈ അവസരത്തിൽ പൃഥ്വിയെ എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് പറയുകയാണ് ഭാര്യ സുപ്രിയ. പൃഥ്വിയുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് സുപ്രിയയുടെ പോസ്റ്റ്.

”2012-ൽ പുറത്തിറങ്ങിയ മോളി ആന്റി റോക്സ് എന് ചിത്രത്തിന്റെ പാലക്കാട് ലൊക്കേഷനിൽ വച്ച് പകർത്തിയതാണ് ചിത്രം. ഇന്നേക്ക് 77 ദിവസമായി ഞങ്ങൾ ഇതുപോലെ ഇരുന്ന് ചിരിച്ചിട്ട്. തമ്മിൽ കാണാതെ ഇത്രയും ദിവസം അകന്നിരിക്കുന്നത് ഇത് ആദ്യം” സുപ്രിയ കുറിച്ചു.

വിഷു ആഘോഷിക്കാനും ഒന്‍പതാം വിവ ആഹ വാര്‍ഷികത്തിനും ഇത്തവണ പൃഥ്വി ഇല്ലായിരുന്നു. അപ്പോഴും ഇതുപോലെ ഒരു ചിത്രം സുപ്രിയ പോസ്റ്റ്‌ ചെയ്തിരുന്നു

shortlink

Related Articles

Post Your Comments


Back to top button