GeneralLatest NewsMollywood

ചിത്രത്തിന്റെ മുടക്കുമുതല്‍ തിരിച്ചുതരാനാകുമെന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് വാക്കു തരാന്‍ പറ്റുമോ; വിജയ് ബാബു

നിലനില്‍ക്കണം എങ്കില്‍ ഈ വഴിയേ ഉളളു. റംസാന് റിലീസ് ചെയ്യാന്‍ ഇരുന്നതാണ്. അതിന് പറ്റാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം

ഹിന്ദി, തമിഴ് സിനിമാ മേഖലകള്‍ക്ക് പിന്നാലെ ചിത്രങ്ങളുടെ ഓണ്‍ലൈന്‍ റിലീസ് മലയാളത്തിലും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ജയസൂര്യയെ നായകനാക്കി വിജയ് ബാബു നിര്‍മിക്കുന്ന സൂഫിയും സുജാതയുമ ആണ് ആദ്യമായി ഓണ്‍ലൈന്‍ റിലീസിന് തയാറാകുന്നത്. അതോടെ വിമര്‍ശനവും ഉയര്‍ന്നു തുടങ്ങി. വിജയ് ബാബുവിന്റേയും ജയസൂര്യയുടേയും സിനിമകള്‍ തീയെറ്ററുകള്‍ കാണില്ലെന്ന ഭീഷണിയുമായി തിയറ്റര്‍ ഉടമകളും രംഗത്തെത്തി. ഇപ്പോള്‍ ഓണ്‍ലൈന്‍ റിലീസ് തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മ്മാതാവ് വിജയ് ബാബു.

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം എന്നാണ് വിജയ് ബാബു പറയുന്നത്. ”സിനിമ റിലീസ് ചെയ്യാന്‍ കൊറോണ കാലം കഴിയുന്നത് വരെ കാത്തിരിക്കാനാവില്ല. നിലനില്‍ക്കണം എങ്കില്‍ ഈ വഴിയേ ഉളളു. റംസാന് റിലീസ് ചെയ്യാന്‍ ഇരുന്നതാണ്. അതിന് പറ്റാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ചെറിയ സിനിമകള്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്യാന്‍ കിട്ടിയ അവസരം ഉപയോ​ഗിക്കുകയാണ്. ഈ സമയത്ത് ഇതല്ലാതെ വേറെ വഴിയില്ല.ഇങ്ങനെയല്ലെങ്കില്‍ ചിത്രത്തിന്റെ മുടക്കുമുതല്‍ തിരിച്ചുതരാനാകുമെന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് വാക്കു തരാന്‍ പറ്റുമോ” വിജയ്‌ ബാബു ചോദിച്ചു.

ആമസോണ്‍ പ്രൈമിലൂടെ ജൂണിലാണ് ചിത്രം റിലീസ് ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button