ബിഗ് ബോസ് സീസണ് 2 വിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി. ഷോയില്ദയ തന്റെ ജീവിതകഥയെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. 16ാമത്തെ വയസ്സിലാണ് വിവാഹം നടന്നതെന്നും സുഖകരമായിരുന്നില്ല ആ ജീവിതമെന്നും ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണെന്നുമൊക്കെ താരംപങ്കുവച്ചു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ടിക് ടോക് വീഡിയോയും മറ്റ് വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് എത്തുന്ന താരത്തിനു സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വിമര്‍ശനം ഉയരാറുണ്ട്.
കഴിഞ്ഞ ദിവസം താരത്തിന്റെ പോസ്റ്റിനു താഴെ ”കുട്ടികളെയും കളഞ്ഞ് ഭര്‍ത്താവിനെയും കളഞ്ഞ് ലോകത്തുളള സകല നാട്ടുകാരെയും വെറുപ്പിച്ച് ഈ ടിക് ടോക്കും ചെയ്തിട്ട് സേചിക്ക് എന്ത് മന സുഖമാണ് കിട്ടുന്നത്. എന്തായാലും ഇത് നന്നായിട്ടുണ്ട്.” എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ദയ നല്കിയ മറുപടി വൈറല്‍.
ഇതുപോലൊ കമന്റ് ഇട്ടപ്പോ നിനക്ക് എന്തു സുഖമാണോ കിട്ടിയത് ആ സുഖം എനിക്കും കിട്ടി അനിയ. എന്തായാലും എന്റെ കുട്ടികള്‍ അവരേ ഉണ്ടാക്കിയ അച്ഛന് പഠിപ്പിക്കുന്നുണ്ട് .എന്റെ ഭര്‍ത്താവിന് ഇല്ലാത്ത വേവലാതി അനിയന് വേണ്ട,നാട്ടുകാരേ വെറുപ്പിക്കാന്‍ ഞാന്‍ 10 പേരേ കൊന്നിട്ടൊന്നുമില്ല അനിയ. പിന്നെ എന്റെ മനസുഖത്തിന് എന്റെ പണത്തിലാ ഞാന്‍ ജീവിക്കുന്നതെന്നുമായിരുന്നു ദയ പറഞ്ഞത്.
Post Your Comments