GeneralLatest NewsMollywood

ജയസൂര്യ ചിത്രം ആമസോണിന് വിറ്റ് നിര്‍മ്മാതാവ് വിജയ് ബാബു!!

ജയസൂര്യയുടേത് പോലെയുള്ള വലിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് തീയറ്റര്‍ ഉടമകള്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ മലയാള സിനിമ മേഖലയെ തളര്‍ത്തിയിരിക്കുകയാണ്. കുഞ്ഞാലി മരക്കാര്‍, വണ്‍, മാലിക്ക് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെയെല്ലാം റിലീസ് മുടങ്ങി കിടക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ പ്രതിസന്ധി നേരിടുകയാണ്. 650 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ സിനിമാ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ സാഹചര്യത്തില്‍ ജയസൂര്യ നായകനാകുന്ന ചിത്രം ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു. സൂഫിയും സുജാതയും ഇ ന ന ചിത്രമാണ് നിര്‍മാതാവ് ആമസോണിന് വിറ്റത്. ആദ്യമായാണ് മലയാള സിനിമ തീയേറ്ററിന് മുമ്ബെ ഓണ്‍ലൈനില്‍ എത്തുന്നത്.

ഹിന്ദിക്കും തെലുങ്കിനും തമിഴിനും പിന്നാലെയാണ് മലയാളത്തിലും സിനിമ ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്നത്. എന്നാല്‍ സിനിമയുടെ ഓണ്‍ലൈന്‍ റിലീസിനെതിരെ തീയറ്റര്‍ ഉടമകള്‍ രംഗത്തെത്തി. ചെറിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത് ഒരു പരിധി വരെ സമ്മതിക്കാനാകും എന്നാല്‍ ജയസൂര്യയുടേത് പോലെയുള്ള വലിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് തീയറ്റര്‍ ഉടമകളുടെ  നിലപാട്

shortlink

Related Articles

Post Your Comments


Back to top button