ഉറ്റ സുഹൃത്തിന്റെ വേര്‍പാടില്‍ വികാരഭരിതമായ കുറിപ്പുമായി മുന്‍ ബിഗ് ബോസ്താരം ദിയ സന. പ്രിയ സുഹൃത്ത് അഞ്ജന കെ ഹരീഷിന്റെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പിച്ച ദിയ തന്റെ ജീവിതത്തെകുറിച്ചും കുറിപ്പില്‍ പറയുന്നു. എന്തിനാടീ മക്കളെ നിങ്ങളൊക്കെ ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്നാണു ദിയ ചോദിക്കുന്നത്.
”ജീവിതത്തില്‍ പണ്ട് എനിക്ക് ഭര്‍ത്താവില്‍ നിന്നുള്ള ക്രൂരതകള്‍ കാരണം കിണറ്റില്‍ എടുത്ത് ചാടി ആത്മഹത്യക് ശ്രമിച്ചിട്ടുണ്ട്.. കയ്യിലെ ഞരമ്ബ് മുറിച്ചിട്ടുണ്ട്.. ജീവിതത്തില്‍ ഇതൊക്കെ മറക്കാന്‍ ആഗ്രഹിക്കുമ്ബോളും കൂടെയുള്ളവര്‍ തന്നെ ഇതൊക്കെ ഓര്‍മിപ്പിക്കുന്നു എന്തിനാടീ മക്കളെ നിങ്ങളൊക്കെ ഇങ്ങനെ വിഷമിപ്പിക്കുന്നത്.. മറക്കാന്‍ ആഗ്രഹിക്കുന്ന പലതും ഓര്‍മിപ്പിക്കും വിഷമിപ്പിക്കും എന്നിട്ട് ഒരൊറ്റ പോക്കാ.. താരം കുറിച്ചു.
കഴിഞ്ഞ ദിവസമാണ് അഞ്ജന കെ ഹരീഷ് (21)നെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെ അജിതയുടെ മകളോടൊപ്പം താമസിച്ചുവരികയായിരുന്നു അഞ്ജന.
Post Your Comments