CinemaGeneralLatest NewsMollywoodNEWS

മലയാളത്തില്‍ നിന്ന് നല്ല തിരക്കഥയില്ല: സിനിമയിലെ തന്‍റെ ഭാവി പറഞ്ഞു ഐശ്വര്യ ലക്ഷ്മി

നിര്‍ബന്ധമായും എനിക്ക് ചെയ്യണമെന്നു തോന്നുന്ന ഇഷ്ടപ്പെടുന്ന തിരക്കഥകളൊന്നും മലയാളത്തില്‍ നിന്ന് വന്നിട്ടില്ല

നല്ല കഥാപാത്രങ്ങള്‍ ചെയ്തതിലുപരി നല്ല സിനിമകളുടെ തെരഞ്ഞെടുപ്പാണ് ഐശ്വര്യ ലക്ഷ്മി എന്ന നായികയ്ക്ക് കൂടുതല്‍ സിനിമകള്‍ ചെയ്യാനുള്ള അവസരം വന്നത്. മലയാളത്തില്‍ നിന്ന് തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും നിറഞ്ഞു നിന്ന ഐശ്വര്യ ലക്ഷ്മി തമിഴിന്റെ മഹാ സംവിധായകന്‍ മണിരത്നത്തിന്റെ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞതിന്റെ ത്രില്ലിലാണ്. ഇപ്പോള്‍ ചെയ്തു കഴിഞ്ഞതും ചെയ്യാന്‍ പോകുന്നതുമായ തന്റെ സിനിമയെക്കുറിച്ച് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് താരം. തനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകളൊന്നും മലയാളത്തില്‍ നിന്ന് വന്നിട്ടില്ലെന്നും. മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മ്മിക്കുന്നതാണ് തന്റെ അടുത്ത മലയാള സിനിമ എന്നും ഐശ്വര്യ പറയുന്നു.

“മലയാളത്തില്‍ എന്റെതായി അവസാനമിറങ്ങിയ സിനിമ ‘ബ്രദേഴ്സ്ഡേ’യാണ്. പിന്നീട് തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി പോയി. ധനുഷിനൊപ്പം ചെയ്ത ‘ജഗമേ തന്തിരം’ റിലീസാവാനുണ്ട്. അതുകഴിഞ്ഞ് മണിരത്നം സാറിന്റെ സിനിമയിലും അഭിനയിച്ചു.  നിര്‍ബന്ധമായും എനിക്ക് ചെയ്യണമെന്നു തോന്നുന്ന ഇഷ്ടപ്പെടുന്ന തിരക്കഥകളൊന്നും മലയാളത്തില്‍ നിന്ന് വന്നിട്ടില്ല. ഇനി നല്ല സിനിമകളെ ചെയ്യുള്ളൂ എന്നും തീരുമാനിച്ചിട്ടുണ്ട്. മുമ്പും അങ്ങനെ തന്നെയായിരുന്നു. എന്നാലും വ്യത്യസ്തമായ നല്ല കഥാപാത്രങ്ങള്‍ വരട്ടെ. മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മ്മിക്കുന്ന സിനിമയാണ് മലയാളത്തില്‍ അടുത്തത് . ചിത്രീകരണം തുടങ്ങിയിട്ടില്ല”.

shortlink

Related Articles

Post Your Comments


Back to top button