GeneralLatest NewsMollywood

അതുപോലൊരു ആൾക്കൂട്ടം ഞാൻ കണ്ടിട്ടില്ല, വലിയൊരു അനുഭവമായിരുന്നു അത്!! നടി പാര്‍വതിയുടെ വിവാഹത്തെക്കുറിച്ച് അനില

പാര്‍വതിയുടേയും ജയറാമിന്റെ വിവാഹം നടക്കുന്നത് ഗുരുവായൂരില്‍ വെച്ചായിരുന്നു. റിസപ്ഷന്‍ നടന്നത് കൊച്ചിയില്‍ വെച്ചുമായിരുന്നു.

മലയാളത്തിന്റെ പ്രിയ താരങ്ങളാണ് ജയറാമും പാര്‍വതിയും. നായികയായി തിളങ്ങി നിന്ന സമയത്താണ് ഇരുവരും വിവാഹിതരായത്. അതിനു പിന്നാലെ അഭിനയത്തില്‍നിന്നും പിന്മാരിയിരിക്കുകയാണ് പാര്‍വതി. ഈ താര വിവാഹത്തിന്റെ സമയത്ത് പാര്‍വതിയെ വധുവായി ഒരുക്കിയത് പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനിലയാണ്. ജയറാം പാര്‍വതി വിവാഹത്തെക്കുറിച്ച് അനില സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍ വൈറല്‍.

നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് 1992 സെപ്റ്റംബര്‍ 7 ന് ഇരുവരും വിവാഹിതരാകുന്നത്. തന്റെ ആദ്യത്തെ സെലിബ്രിറ്റി വിവാഹ മേക്കപ്പായിരുന്നു ഇത്. പാര്‍വതിയുടേയും ജയറാമിന്റെ വിവാഹം നടക്കുന്നത് ഗുരുവായൂരില്‍ വെച്ചായിരുന്നു. റിസപ്ഷന്‍ നടന്നത് കൊച്ചിയില്‍ വെച്ചുമായിരുന്നു. ഇതു പോലൊരു ആള്‍ക്കൂട്ടം താന്‍ മറ്റൊരു വിവാഹത്തിനും കണ്ടിട്ടില്ലെന്നും വലിയൊരു അനുഭവമായിരുന്നു അതൊന്നും അനില പറയുന്നു.

പാര്‍വതിയ്ക്ക് ബ്രൈഡല്‍ മേക്കപ്പ് ചെയ്യുക എന്നത് ഏറെ ആവേശമായിരുന്നു.ഒരു പ്രശസ്ത അഭിനേത്രി എന്നതിനപ്പുറം പാര്‍വതി ഒരു കുടുംബാംഗം പോലെയാണ്. പാര്‍വതിയുടേയും ജയറാമിന്റെ വിവാഹത്തിന്റേയും മേക്കപ്പ് ചിത്രങ്ങളും അനില സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്


 

shortlink

Related Articles

Post Your Comments


Back to top button