തെന്നിന്ത്യന്‍ യുവനടന് നിഖില്‍ സിദ്ധാര്‍ത്ഥ വിവാഹിതനാകുന്നു. വധു ഡോക്ടര്‍ പല്ലവി. ഇരുവരുടെയും വിവാഹം ഏപ്രില്‍ 16 ന് ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വിവാഹം മാറ്റിവച്ചിരുന്നു. ഇപ്പോള്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നികിലും പല്ലവിയും നാളെ (മെയ് 14) വിവാഹിതരാകും. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ കല്യാണം ലളിതമായി നടക്കും.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഹൈദരാബാദിലെ നിഖിലിന്റെ ഫാംഹൗസില്‍ ഇവരുടെ വിവാഹ ചടങ്ങ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് നിഖിലോ കുടുംബമോ പ്രതികരിച്ചിട്ടില്ല.
Post Your Comments