39-ാം ജന്മദിനം ആഘോഷിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിനു ആശംസകളുമായി ഭര്‍ത്താവ് ഡാനിയേൽ വെബ്ബർ. ദശലക്ഷകണക്കിന് ആളുകൾക്ക് സണ്ണി പ്രചോദനവും മാതൃകയുമാണെന്ന് ഡാനിയേൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പോണ്‍ മേഖലയില്‍ നിന്നും മുഖ്യധാര സിനിമയുടെ ഭാഗമായി സണ്ണി മാറിക്കഴിഞ്ഞു. മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ആശങ്കപ്പെടാതെ അധികം ആരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം നീ സഞ്ചരിച്ചു. നീ സ്വന്തമാക്കിയ നേട്ടങ്ങളെ കുറിച്ച് അഭിമാനിക്കുക എന്നാണ് ഡാനിയേല്‍ ആശംസിക്കുന്നത്.
”ജന്മദിനാശംസകൾ ബേബി. നീ എനിക്ക് എല്ലാമാണ്. എന്റെ മനസിൽ വരുന്ന എല്ലാ കാര്യങ്ങളും നിന്നോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നീ ഏറ്റവും മികച്ച ഭാര്യയും, അമ്മയും കാമുകിയുമാണ്. ദശലക്ഷകണക്കിന് ആളുകൾക്ക് നീയൊരു മാതൃകയും പ്രചോദനവുമാണ്.”
മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ആശങ്കപ്പെടാതെ അധികം ആരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം നീ സഞ്ചരിച്ചു. നീ സ്വന്തമാക്കിയ നേട്ടങ്ങളെ കുറിച്ച് അഭിമാനിക്കുക. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ലവ് യു ബേബി’.– സണ്ണി ലിയോണിന്റെ ചിത്രത്തിനൊപ്പം ഡാനിയേൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഡാനിയലിനും മക്കളായ നിഷയ്ക്കും അഷറിനും നോഹയ്ക്കുമൊപ്പം സണ്ണി ഇന്ത്യ വിട്ടത്.
Post Your Comments