ഈ കോവിഡ് മഹാമാരി വന്നപ്പോളും നിപ്പ വന്നപ്പോളും പല ദുരന്തങ്ങള്‍ വന്നപ്പോളും എല്ലാം ജീവന്‍ നോക്കാതെ ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നവരാണ് നഴ്‌സുമാര്‍. ശമ്പള പ്രശനം വന്നപ്പോളും ആരും തങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താതിരുന്നപ്പോളും ഏതൊരു മഹാമാരിയിലും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്ത് ജനങ്ങള്‍ക്ക് വേണ്ടി രാവും പകലുമില്ലാതെ രംഗത്തുള്ളവരാണ് നഴ്‌സുമാരടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍.
ഈ ലോക നഴ്‌സ് ദിനത്തില്‍ തന്റെ ഒരു അനുഭവം പങ്കുവക്കുകയാണ് നടനും മിമിക്രി താരവുമായ നിര്‍മല്‍ പാലാഴി. കോഴിക്കോട് മിംസില്‍ ആക്‌സിഡന്റ് പറ്റി കിടക്കുമ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ ഓര്‍ത്തെടുത്താണ് മഴ്‌സുമാരോടുള്ള കടപ്പാട് അദ്ദേഹം അറിയിക്കുന്നത്. മാത്രവുമല്ല നിപ്പയോ കൊറോണയോ അങ്ങനെയുള്ള എന്തെങ്കിലും മഹാവിപത്തുകള് വരുമ്പോള്‍ പത്ര ടിവി സോഷ്യല്‍ മീഡിയ കളിലൊക്കെ ഇവര്‍ മനുഷ്യ രൂപമുള്ള മാലാഖമാരാകുകയും അതൊക്കെ കഴിഞ്ഞു എല്ലാം ഒന്നു സെയ്ഫ് ആയാല്‍ അതേ മാലാഖമാര്‍ തങ്ങളുടെ തുച്ഛമായ വരുമാനം ഒന്നു കൂട്ടി തരുവാന്‍ പൊരിവെയിലത്ത് തെരുവില്‍ കിടന്നു തൊണ്ട പൊട്ടിക്കുണ്ടാവുമെന്നും അപ്പോള്‍ ഇവര്‍ ‘സീസണല്‍ ദൈവങ്ങള്‍’ എന്നു പറയുന്നത് ശരിയാണെന്നും ഇനിയെങ്കിലും ഈ ദൈവങ്ങളെ സീസണ്‍ വരുമ്പോള്‍ മാത്രം ആരാധിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.
നിര്‍മല്‍ പാലാഴി ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
കോഴിക്കോട് മിംസില്‍ ആക്‌സിഡന്റ് പറ്റി കിടക്കുമ്പോള്‍ അന്നത്തെ ഓര്‍മ്മ അത്ര ശരിയല്ലായിരുന്നു അതുകൊണ്ടു തന്നെ ഒരു ഉറക്കത്തില്‍ കണ്ട പോലുള്ള ഓര്‍മ്മയെ ഉള്ളു എന്നാലും ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ എത്തി കുറച്ചു മാസങ്ങള്‍ കഴിഞ്ഞു മിംസില്‍ ചെക്കപ്പിന് ചെന്നു എന്റെ ചെക്കപ്പ് എന്നതില്‍ ഉപരി ഇവരെയൊക്കെ ഒരിക്കല്‍കൂടി കാണാലോ എന്ന സന്തോഷത്തില്‍ ആയിരുന്നു ഞാന്‍ പക്ഷെ അവിടെയെത്തിയപ്പോള്‍ ഒട്ടുമിക്ക ആളുകളും വേറെ സ്ഥലത്തേക്ക് പോയി അതൊരു വല്ലാത്ത സങ്കടം ആയിപ്പോയി.പിന്നെ ഒരു ആഗ്രഹം ഇവരെയൊക്കെ ഒരുമിച്ചു ഒരിക്കല്‍കൂടി കാണണം എന്ന് ആകെ ഉള്ള ബന്ധം ‘അനുശ്രീ’ആയി മാത്രം അനുശ്രീയുടെ ഫേസ്ബുക്ക് ലൂടെ ഞാന്‍ കുറെ പേരെ കണ്ടു ഞാന്‍ അവര്‍ക്കൊക്കെ റിക്വസ്റ്റ് അയച്ചു മെസഞ്ചര്‍ ല് ഞാന്‍ എന്നെ പരിചയ പെടുത്തി അവരുടെയെല്ലാം നമ്പര്‍ വാങ്ങിച്ചു ഒരു വാട്‌സ്ആപ് ഗ്രുപ്പ് തുടങ്ങി ‘എന്റെ മാലാഖ കൂട്ടം’ വീട്ടില്‍ 100 വിഷമങ്ങള്‍ ഉണ്ടാവും അതൊക്കെ മനസ്സില്‍ ഒതുക്കി വച്ചു മുന്നില്‍ വന്നു കിടക്കുന്ന പല സ്വഭാവക്കാരായ രോഗികളെ വളരെ തുച്ഛമായ വരുമാനത്തിന് പൊന്നുപോലെ പരിചരിക്കുന്ന ഇവരെ ആ പേരിട്ടു തന്നെയല്ലേ വിളിക്കേണ്ടത്. എന്റെ അടുത്തു ബന്ധമുള്ള ഒരു ആരോഗ്യ പ്രവര്‍ത്തകനോട് ഞാന്‍ ഇത് പറഞ്ഞപ്പോള്‍ ആള് പറഞ്ഞു ഞങ്ങളൊക്കെ സീസണല്‍ ദൈവങ്ങള്‍ അല്ലെ നിര്‍മ്മല്‍… ആലോചിച്ചപ്പോള്‍ അതും ശരിയാണ് ഇവിടെ നിപ്പയോ കൊറോണയോ അങ്ങനെയുള്ള എന്തെങ്കിലും മഹാവിപത്തുകള് വരുമ്പോള്‍ പത്ര ടിവി സോഷ്യല്‍ മീഡിയ കളിലൊക്കെ ഇവര്‍ മനുഷ്യ രൂപമുള്ള മാലാഖമാര്‍.അതൊക്കെ കഴിഞ്ഞു എല്ലാം എന്നു സെയ്ഫ് ആയാല്‍ അതേ മാലാഖമാര്‍ തങ്ങളുടെ തുച്ഛമായ വരുമാനം ഒന്നു കൂട്ടി തരുവാന്‍ പൊരിവെയിലത്ത് തെരുവില്‍ കിടന്നു തൊണ്ട പൊട്ടിക്കുണ്ടാവും അപ്പോള്‍ പറഞ്ഞത് ശരിയല്ലേ ‘സീസണല്‍ ദൈവങ്ങള്‍’ ഇനിയെങ്കിലും ഈ ദൈവങ്ങളെ സീസണ്‍ വരുമ്പോള്‍ മാത്രം ആരാധിക്കരുത്. ഈ ദൈവങ്ങള്‍ ജീവന്‍ തിരിച്ചു തന്ന ഒരു എളിയ ഭക്തന്റെ അപേക്ഷ
Post Your Comments