Latest NewsNEWS

അമ്മ അങ്ങനെ ചെയ്യുന്നത് പോലും തനിക്കിഷ്ടമല്ലായിരുന്നു ; അമ്മ ശ്രീദേവിയ്ക്കും സഹോദരിയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ജാന്‍വി പറയുന്നു

അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മൂത്തമകള്‍ ആയ ജാന്‍വി കപൂര്‍ ധടക് എന്ന ചിത്രത്തിലൂടെയാണ് സിനിമലോകത്തേക്ക് കാല്‍വച്ചത്. അമ്മയ്ക്ക് നല്‍കിയ അതേ സ്നേഹത്തോടെയാണ് ആരാധകര്‍ ജാന്‍വിയേയും സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ലോക മാതൃദിനത്തില്‍ അമ്മയുടെ ഓര്‍മ്മകള്‍ ജാന്‍വി പങ്കുവെച്ചിരുന്നു.

ഹൃദയത്തിന്റെ സ്മൈലി നല്‍കി ജാന്‍വി ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് ശ്രീദേവി ജാന്‍വിയെ എടുത്ത് നില്‍ക്കുന്ന ഒരു ചിത്രമാണ്. എന്നാല്‍ പിന്നീട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അനിയത്തി ഖുഷിയെ ശ്രീദേവി എടുത്തിരിക്കുന്ന ഒരു ചിത്രവും ജാന്‍വി പങ്കുവച്ചു. ഖുഷിയെ പോലും അമ്മ കെട്ടിപ്പിടിക്കുന്നത് അന്ന് തനിക്കിഷ്ടമല്ലായിരുന്നു എന്നാണ് ഈ ചിത്രം പങ്കുവച്ചു കൊണ്ട് ജാന്‍വി കുറിച്ചത്. ചിത്രത്തില്‍ ശ്രീദേവിക്കും ഖുഷിക്കും തൊട്ടു പുറകില്‍ നിന്ന് അമ്മയോടെന്തോ വിളിച്ചു പറയുന്ന ജാന്‍വിയും ഉണ്ട്. ജാന്‍വിക്ക് പിന്നാലെ സഹോദരി ഖുഷി കപൂറും ബോളിവുഡ് അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button