GeneralLatest NewsMollywood

മോഹൻലാലിനോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്, മകന്റെ പഠന ചെലവ് ലാൽ സ്പോൺസർ ചെയ്തിരുന്നു; തുറന്നു പറഞ്ഞു നടി ഉഷാറാണി

കൂടാതെ ഈ ലോക്ഡൌണ്‍ കാലത്ത് മോഹന്‍ലാല്‍ വിളിച്ചതിനെക്കുറിച്ചും താരം പങ്കുവച്ചു. തന്റെ പ്രാർഥനയിലെന്നും മോഹൻലാലിന് സ്ഥാനമുണ്ടെന്നും ഉഷാറാണി പറയുന്നു

മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനോട് തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നു പഴയകാല നടി ഉഷാറാണി. തന്റെ മകന്റെ പഠനത്തിന് സ്‌പോൺസർ ചെയ്തത് മോഹൻലാൽ ആയിരുന്നു. അത് തുറന്ന് പറയാൻ യാതൊരു മടിയുമില്ലെന്ന് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

” ഇതൊക്കെ എന്തിനാണ് മറ്റുള്ളവരോട് പറയുന്നത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. എന്നാൽ പ്രതിസന്ധിയിൽ സഹായവുമായി എത്തുന്നവരെ മറക്കാൻ ഞാൻ പഠിച്ചിട്ടില്ല. അതുകൊണ്ടാണ് ഈ അവസരത്തിൽ‌ ഞാൻ‌ പറയുന്നത്. ഇന്ന് എന്റെ മകൻ ജോലി ചെയ്ത് നന്നായി കുടുംബം നോക്കുന്നു.” നടി പറഞ്ഞു.

കൂടാതെ ഈ ലോക്ഡൌണ്‍ കാലത്ത് മോഹന്‍ലാല്‍ വിളിച്ചതിനെക്കുറിച്ചും താരം പങ്കുവച്ചു. തന്റെ പ്രാർഥനയിലെന്നും മോഹൻലാലിന് സ്ഥാനമുണ്ടെന്നും ഉഷാറാണി പറയുന്നു

shortlink

Related Articles

Post Your Comments


Back to top button