
താരപുത്രന്മാര് വെള്ളിത്തിരയില്‍ മുന്നേറുകയാണ്. നടന് സെയ്ഫ് അലിഖാന്റെ മകള്‍ സാറാ ബോളിവുഡിലെ മിന്നും താരമായി മാറിക്കഴിഞ്ഞു. സെയ്ഫിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ് സാറയും ഇബ്രാഹിമും. മകള്‍ക്ക് പിന്നാലെ മകനും അഭിനയരംഗത്തേയ്ക്ക് എത്തുമോ എന്നതിന് മറുപടിയുമായി എത്തുകയാണ് താരപുത്രി.
ഇപ്പോഴിതാ സഹോദരന്റെ സിനിമ പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സാറ. ബോളിവുഡ് സ്വപ്നം ഇബ്രാഹിമിനുമുണ്ട്. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമായിരിക്കുമെന്ന് സാറ പറയുന്നു. ”അവന് കോളേജില്‍ പോകാന്‍ പോലും തുടങ്ങിയിട്ടില്ല. അഭനയം അവന് താല്പര്യമുള്ള കാര്യമാണ്. ലോസ് ആഞ്ചസില്‍ പോയി സിനിമ പഠിക്കാനും അവന് ഒരുങ്ങുന്നുണ്ട്. അവന് എന്തെങ്കിലും ചെയ്യെണമെന്ന് തോന്നുകയാണെങ്കില്‍ അവന് അത് ചെയ്യും” സാറ പങ്കുവച്ചു
Post Your Comments