മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. ഒരു പക്ഷെ ഈ പേരിലേറെ ജനങ്ങള്‍ തിരിച്ചറിയുക ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ആയിരിക്കും. താരത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ മകള്‍ക്കൊപ്പം നില്ക്കുന്ന പുതിയ ഫോട്ടോ ഗായത്രി അരുണ്‍ ഷെയര്‍ ചെയ്തതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
എല്ലാവരും പരസ്പരം ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന ലോകത്തെക്കാളും മികച്ചതായി മറ്റൊന്നില്ല എന്ന അടിക്കുറിപ്പോടെ ഗായത്രി അരുണും മകളും ചിരിച്ചുകൊണ്ട് പരസ്പരം നോക്കിനില്ക്കുന്നതാണ് ഫോട്ടോ. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നതും. മുമ്പ് മകള്‍ക്കൊപ്പം ഡും ഡും ആരാണ്, മാലാഖ എന്ന് പറഞ്ഞ് തുടങ്ങുന്ന കളി ഓര്‍മിപ്പിച്ചു കൊണ്ട് ഒരു വീഡിയോയുമായും ഗായത്രി അരുണ്‍ രംഗത്ത് എത്തിയിരുന്നു.
ചുറ്റുപാടും നടക്കുന്ന കാര്യങ്ങളില്‍ നിന്ന് അവരെ മാറ്റിനിര്‍ത്താനും നമ്മളെപ്പോലെ അവരെയും വിഷമിപ്പിക്കാതിരിക്കാനും ഓരോയൊരു മാര്‍ഗം കുട്ടികളോടൊപ്പം കളിക്കുന്നതും അവരുമായി എല്ലാ കുസൃതികളിലും പങ്ക്ചേരുന്നതുമാണെന്നായിരുന്നു ഗായത്രി അരുണ്‍ പറഞ്ഞിരുന്നത്. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരിയിലും മികച്ച കഥാപാത്രവുമായി എത്താനിരിക്കുകയാണ് ഗായത്രി അരുണ്‍.
Post Your Comments