തിരുവനന്തപുരം: സര്‍ക്കാരിന് എന്തിനാണ് ആരാധനാലയങ്ങളുടെ പണമെന്ന് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍. പള്ളിയുടേയോ മോസ്‌കിന്റേയോ പണം സര്‍ക്കാര്‍ എടുത്തിട്ടുണ്ടോയെന്നും ഗോകുല്‍ ചോദിക്കുന്നു. അമ്പലമോ പള്ളിയോ മോസ്‌കോ ആയാലും ഇത് തെറ്റായ കാര്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥിരനിക്ഷേപത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രം അഞ്ച് കോടി രൂപ നല്‍കിയതിനെ വിമര്‍ശിച്ചാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഗോകുലിന്റെ പ്രതികരണം.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി സംഭാവന ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ദേവസ്വം ബോര്‍ഡിനെതിരെ സമരം സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ബജറ്റ് പരിശോധിച്ചാല്‍ ക്ഷേത്രങ്ങളില്‍ നിന്ന് സര്‍ക്കാര്‍ കൊണ്ടുപോകുകയാണോ കൊടുക്കുകയാണോ എന്ന് വ്യക്തമാകുമെന്നും ചിലര്‍ സമൂഹത്തില്‍ മതവിദ്വേഷം പടര്‍ത്താനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments