കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക രാജ്യങ്ങളും ലോക്ഡൌണിലാണ്. ജോലിത്തിരക്കുകള്‍ എല്ലാം മാറ്റിവച്ചു കുടുംബത്തോടൊപ്പം കഴിയാന്‍ ഈ ദിനങ്ങള്‍ സഹായിക്കുകയാണ്. എന്നാല്‍ കൂറേ ദിവസം ഒന്നിച്ച് വീട്ടിലിരിക്കുമ്ബോള്‍ ദമ്ബതിമാര്ക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളും വര്‍ദ്ധിക്കുന്നതായി പല റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
ഇപ്പോഴിതാ ഈ ലോക്ക് ഡൗണ്‍ കാലത്ത് പരസ്പരമുണ്ടായ പൊട്ടലിലും ചീറ്റലിലും വീടിന്റെ രണ്ടു കോണുകളില്‍ ചെലവഴിക്കുകയാണ് ഹോളിവുഡ് താരങ്ങളായ കിം കര്‍ദാഷിയാനും കന്യെ വെസ്റ്റും. 2014ല്‍ വിവാഹിതരായ ഈ താരങ്ങള്‍ വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ രണ്ടിടങ്ങളിലാണ് താമസം എന്നും റിപ്പോര്‍ട്ട്.
വീട്ടുകാര്യവും കുട്ടികളുടെ ചുമതലയുമായി ഭാരിച്ച ജോലികളാണ് ഇരുവര്‍ക്കുമിപ്പോള്‍. ഭര്‍ത്താവ് ചുമതലകള്‍ തുല്യമായി ഭാഗിക്കുന്നില്ല എന്നാണു താരത്തിന്റെ പരാതി. കഴിഞ്ഞ മാസം തന്നെ ഇരുവര്‍ക്കുമിടയിലുള്ള തര്‍ക്കത്തെപ്പറ്റി പറ്റി യു.എസ്. വീക്കിലി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്മക്കളും രണ്ട് ആണ്മക്കളുമാണുള്ളത്.
Post Your Comments