
മലയാളത്തിന്റെ പ്രിയ നടന് ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകളെ മടിയിലിരുത്തിയുള്ള ചിത്രത്തിനൊപ്പം മൂന്നുവയസ്സുകാരിയായ മകള്‍ക്ക് ആശംസയുമായി ദുല്‍ഖര്‍ എത്തിയിരുന്നു.
ഇപ്പോഴിതാ കുറച്ച് വൈകിയിലെങ്കിലും കുഞ്ഞുമറിയത്തിന് ആശംസ നേര്‍ന്നെത്തിയിരിക്കുകയാണ് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. എന്റെ ഹൃദയത്തില്‍ എപ്പോഴും നിനക്ക് സ്ഥാനമുണ്ട്. അങ്കിള്‍ ജിയുടെ സ്നേഹാശംസകള്‍ എന്നായിരുന്നു ഗോകുല്‍ കുറിച്ചത്. മറിയത്തിന്റെ മനോഹരമായ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു.
Post Your Comments