GeneralLatest NewsTV Shows

അമ്മയെ മിസ്സ് ചെയ്യുന്നു; കേശു വിളിച്ചപ്പോള്‍ ശരിക്കും കരഞ്ഞുപോയി; അമ്മ വിശേഷങ്ങള്‍ പങ്കുവച്ച് നിഷ സാരംഗ്

എനിക്കും കണ്ണീരടക്കി വെക്കാനായില്ല. ഫോണിലൂടെ ആ സമയത്ത് ഞങ്ങള്‍ ഇരുവരും കരുയുകയായിരുന്നു

മിനിസ്ക്രീനിലെ പ്രിയ അമ്മയാണ് നിഷ സാരംഗ്. ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്പരയില്‍ അഞ്ചു മ അക്കളുടെ അമ്മയായി എത്തുന്ന നിഷയ്ക്ക് ആരാധകര്‍ ഏറെയാണ്‌. ലോക് ഡൗണായതോടെ ഉപ്പും മുളകിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ് എന്നാല്‍ പുത്തന്‍സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോക് ഡൗണ്‍ എപ്പിസോഡ് സംപ്രേഷണം ചെയ്തിരുന്നു.

ഷൂട്ടിംഗ് ഇല്ലാത്തത് കൊണ്ട് കുടുംബത്തോടൊപ്പം കഴിയുകയാണ് താരങ്ങള്‍. മക്കള്‍ക്കും കൊച്ചുമകനുമൊപ്പമായാണ് താന്‍ സമയം ചെലവഴിക്കുന്നതെന്ന് നിഷ സാരംഗ് പറഞ്ഞിരുന്നു. ഉപ്പും മുളകിലെ മക്കളെയെല്ലാം മിസ്സ് ചെയ്യുന്നുണ്ടെന്നു തുറന്നു പറയുകയാണ്‌ നിഷ. ”അവരെയെല്ലാം വിളിക്കാറുണ്ട്. സങ്കടപ്പെട്ടിരിക്കുന്നതിനിടയിലായിരുന്നു കേശുവിനെ വിളിച്ചത്. ആ സമയത്ത് കേശുവും കരയുകയായിരുന്നു. അമ്മയെ മിസ്സ് ചെയ്യുന്നുവെന്നായിരുന്നു അവന്‍ പറഞ്ഞത്. എനിക്കും കണ്ണീരടക്കി വെക്കാനായില്ല. ഫോണിലൂടെ ആ സമയത്ത് ഞങ്ങള്‍ ഇരുവരും കരുയുകയായിരുന്നു” നിഷ സാരംഗ് പറയുന്നു.

”കുഞ്ഞുതാരമായ പാറുക്കുട്ടി മുതല്‍ മുടിയന്‍ വരെയുള്ളവരെ വീഡിയോ കോള്‍ ചെയ്യാറുണ്ട്. എല്ലാവരുമായും നല്ല കൂട്ടാണ് ഇപ്പോഴും. വീഡിയോ കോളില്‍ എന്നെ കണ്ടപ്പോള്‍ പാറുക്കുട്ടിക്ക് നല്ല സന്തോഷമായിരുന്നു. അമ്മായെന്ന് വിളിച്ചിരുന്നു അവള്‍. ഞാന്‍ ഭക്ഷണം കഴിച്ചു, ഇപ്പോള്‍ ഞാന്‍ തന്നെ മുടി കെട്ടുന്നുണ്ടെന്നുമായിരുന്നു അവള്‍ പറഞ്ഞത്. കൊച്ചുമകനായ റയാനും ഇപ്പോള്‍ വീട്ടിലുണ്ട്. അവനൊപ്പമുള്ളത് വലിയ സന്തോഷമാണ്. മക്കള്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളുണ്ടാക്കിയും അടുക്കളത്തോട്ടം സംരക്ഷിച്ചുമൊക്കെയാണ് സമയം ചെലവഴിക്കുന്നത്. കുക്കിങ് പണ്ടേ ഇഷ്ടമുള്ള കാര്യമാണ്. സ്‌പെഷല്‍ വിഭവങ്ങളൊക്കെ ഉണ്ടാക്കുന്നുണ്ട്. അത് പോലെ തന്നെ വര്‍ക്കൗട്ടൊന്നും മിസ്സാക്കാറില്ല ഇപ്പോള്‍.” ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button