തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയാകുന്ന പ്രണയമാണ് തമിഴ് നടന് വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുള്ള പ്രണയം. ഏറെ നാളുകളായി പാപ്പരാസികള്‍ ഇവരുടെ പിന്നാലെ തന്നെയുണ്ട്. പല തവണ ഇരുംവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വന്നതോടെ ഏറെക്കുറെ ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം ആരാധകര്‍ ഉറപ്പിച്ചിരുന്നു. ഇപ്പോള്‍ ഇതാ ജ്വാലഗുട്ട തന്നെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വ്യക്തത നല്‍കിയിരിക്കുകയാണ്.
ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ജ്വാല ഗുട്ട. വിവാഹം നിശ്ചയിട്ടില്ലെങ്കിലും ഉടന്‍ തന്നെ വിവാഹിതരാകുമെന്നും ജ്വാലാ ഗുട്ട പറഞ്ഞു. ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാല്‍ തീയതി നിശ്ചയിച്ചിട്ടില്ലെന്നും പക്ഷേ ഉടനുണ്ടാകുമെന്നും താരം പറഞ്ഞു. ഈ ലോക്ഡൗണ്‍ കാലത്തു താന്‍ വിഷ്ണുവിനെയാണ് ഏറ്റവും മിസ് ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.
Post Your Comments