GeneralLatest NewsMollywood

ഇത്രയും പ്രിയപ്പെട്ട മറ്റൊരു ഫോട്ടോ എന്റെ കയ്യിൽ ഇല്ല; നടി വീണാ നായര്‍

സിനിമയെ സ്നേഹിക്കാൻ പഠിപ്പിച്ച, അഭിനയത്തോടുള്ള ഇഷ്ടം, പ്രണയം ഇതെല്ലാം മനസ്സിലാക്കി തന്ന സിനിമ.

കോമഡി വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് നടി വീണാ നായര്‍. ബിഗ്‌ ബോസ് മലയാളം പതിപ്പിന്റെ രണ്ടാം ഭാഗത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വീണ തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. ആദ്യ സിനിമയായ വെള്ളിമൂങ്ങയിലേക്ക് തന്നെ ക്ഷണിച്ച സിനിമയിലെ തന്റെ ഗുരുവായ സംവിധായകൻ ജിബു ജേക്കബ്, ജിബുവിനോടും അദ്ദേഹത്തിന്റെ ഭാര്യ ബോബിയോടും നന്ദി പറയുകയാണ്‌ താരം.

വീണയുടെ പോസ്റ്റ്

“വെള്ളിമൂങ്ങ എന്റെ ഭാഗ്യം മൂങ്ങ.”
ഇത്രയും പ്രിയപ്പെട്ട മറ്റൊരു ഫോട്ടോ എന്റെ കയ്യിൽ ഇല്ല. ഈ ഫോട്ടോയ്ക്ക് ക്ലാരിറ്റി ഇല്ലെങ്കിലും ഈ സിനിമ ഞാൻ ചെയ്തതോടെയാണ് എനിക്ക് ക്ലാരിറ്റി വന്നത്, എന്റെ പ്രൊഫഷൻ ഇതാണെന്ന് ഞാൻ തീരുമാനിച്ചത്… എന്റെ ആദ്യ സിനിമ വെള്ളിമൂങ്ങ ഈ സിനിമയിലേക്ക് എന്നെ ക്ഷണിച്ച സിനിമയിലെ എന്റെ ഗുരുവായ സംവിധായകൻ ജിബു ജേക്കബ്, ജിബുചേട്ടനോടും അദ്ദേഹത്തിന്റെ ഭാര്യ ബോബി ചേച്ചിയോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല… സിനിമയെ സ്നേഹിക്കാൻ പഠിപ്പിച്ച, അഭിനയത്തോടുള്ള ഇഷ്ടം, പ്രണയം ഇതെല്ലാം മനസ്സിലാക്കി തന്ന സിനിമ.. ഫേസ്ബുക്കിൽ ഇടാൻ ഫോട്ടോ തിരഞ്ഞു ഫോണിൽ നോക്കിയപ്പോൾ കിട്ടിയതാണ്…
എന്നും എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റ് ഷോളി…
#jibujacob #pashanamshaji #tinytom #vellimoonga #joji

shortlink

Related Articles

Post Your Comments


Back to top button