കൊറോണയെ തുടര്‍ന്ന് സിനിമാ മേഖല വലിയ പ്രതിസന്ധിയിലാണ്. ഈ അവസരത്തില്‍ നിര്‍മാതാക്കള്‍ക്ക് സഹായഹസ്തവുമായി നടന് വിജയ് ആന്റണി. തന്റെ പ്രതിഫലത്തില്‍ 25 ശതമാനം കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് താരം.
തമിഴരശന്, അഗ്നി സിറഗുകള്‍, കാക്കി തുടങ്ങിയ ചിത്രങ്ങളുടേ റിലീസ് കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഈ മൂന്ന് മാറ്റി വെക്കേണ്ടതായി വന്നു. ഇതുമൂലം നിര്മാതാക്കള്ക്കുണ്ടാകുന്ന നഷ്ടം നികത്തനാണ് താരത്തിന്റെ തീരുമാനം. ഈ മൂന്ന് ചിത്രങ്ങളിലുമായി താരം വാങ്ങുന്ന പ്രതിഫലത്തില്‍ 25 ശതമാനം കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഏകദേശം ഒരു കോടിയോളം വരും.
Post Your Comments