സൗത്ത് ഇന്ത്യയില്‍ ഏറ്റവും ആരാധകര്‍ ഉള്ള നടനാണ് വിജയ് സേതുപതി. ജൂനിയര്‍ ആര്‍ടിസ്റ്റായി വന്ന് ഇപ്പോള്‍ തമിഴ് സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് താരം. താരജാഡയൊ ഒന്നും ഇല്ലാതെ ആരാധകരുമായി ഇടപഴകുന്ന അദ്ദേഹം സാധാരണക്കാരനെ പോലെ തന്നെയാണ്. ആരാധകരെ എന്നും ചേര്‍ത്തുവെക്കുന്ന അദ്ദേഹം ജനങ്ങള്‍ളുടെ നന്മയ്ക്കായും രംഗത്തെത്താറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ട്വീറ്റ് ജനശ്രദ്ധ പിടിക്കുകയാണ്.
‘വിശപ്പ് എന്നൊരു രോഗമുണ്ട്. അതിന് ഒരു വാക്‌സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ. എന്റെ ദൈവമേ’ എന്നായിരുന്നു വിജയ് സേതുപതി ട്വീറ്റ് ചെയ്തത്. ലോക്ക് ഡൗണില്‍ തൊഴിലില്ലാതെ ഒരു വലിയ വിഭാഗം കഷ്ടപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ ട്വീറ്റ്. ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതികരണമാണ് ഈ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്.
பசி என்றொரு நோய் இருக்கு… அதுக்கு ஒரு தடுப்பூசி கண்டுபிடிச்சா எவ்ளோ நல்லா இருக்கும்… ஓ மை கடவுளே!!!
— VijaySethupathi (@VijaySethuOffl) May 5, 2020
കോവിഡ് ദുരിതാശ്വാസനിധികളിലേക്ക് സഹായം നല്‍കിയ താരം ലോക്ക് ഡൗണ്‍ കാലത്ത് പ്രതിസന്ധിയിലായ സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ സഹായനിധിയിലേക്ക് 10 ലക്ഷവും നല്‍കിയിരുന്നു.
വിജയ് സേതുപതിയുടേതായി അവസാനം തീയേറ്ററുകളില്‍ എത്തിയത് അശോക് സെല്‍വനും റിതിക സിംഗും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അശ്വത്ഥ് മാരിമുത്തു സംവിധാനം ചെയ്ത ഓ മൈ കടവുളേ എന്ന ചിത്രമാണ്. ചിത്രത്തില്‍ ദൈവത്തിന്റെ വേഷത്തിലായിരുന്നു വിജയ് സേതുപതി. അടുത്തതായി പുറത്തുവരാനിരിക്കുന്നത് വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററാണ്.
Post Your Comments