സിനിമയിലെ ലൊക്കേഷന്‍ വിശേഷങ്ങള്‍ പോലെയാണ് ലോക്ഡൗൺ ദിനങ്ങളിലെ ചില സിനിമാ താരങ്ങളുടെ വിശേഷങ്ങള്‍. യുവ താരം ആസിഫ് അലിയും ഭാര്യ സമയും കുട്ടികളും ലോക്ഡൗൺ വിശേഷങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.
ആസിഫ് അലിയുടെ വാക്കുകള്‍
“കോഴിക്കോട് ബേപ്പൂരില്‍ ലൊക്കേഷനില്‍ ആയിരിക്കുമ്പോഴാണ് ലോക്ഡൗൺ പ്രഖ്യാപനം വന്നത്. കൊച്ചിയിലേക്ക് വിമാനം കയറി. എയര്‍പോര്‍ട്ട് വഴി വന്നത് സുഹൃത്ത് ഷറഫിന്‍റെ വീട്ടില്‍ 14 ദിവസം സമ്പര്‍ക്ക വിലക്കില്‍. ദിവസവും വീഡിയോ കോളിലൂടെ സമയും കുട്ടികളു മായും സംസാരിക്കും. 14 ദിവസം വലിയൊരു കാലയളവായി തോന്നി. ഏപ്രില്‍ മൂന്നിനാണ് വീട്ടിലെത്തുന്നത്”. ആസിഫ് പറയുന്നു.
ആസിഫ് അലിയുടെ ഭാര്യ സമയുടെ വാക്കുകള്‍
“ഇതിപ്പോള്‍ ആദുവിനും ഹന്നയ്ക്കും ഭയങ്കര സന്തോഷമാണ്. അച്ഛനെ കൂടെ കളിക്കാന്‍ കിട്ടിയല്ലോ. ഞങ്ങള്‍ക്ക് പക്ഷെ സുഹൃത്തുക്കളെയൊക്കെ മിസ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആസിഫും മക്കളും എപ്പോഴും പുറത്താണ്. ഔട്ട്‌ഡോര്‍ ഗെയിമുകളാണ് അവര്‍ക്കിഷ്ടം. ഞാന്‍ നേരെ തിരിച്ചാണ് ഒറ്റ മോളായി വളര്‍ന്നത് കൊണ്ടാകണം എനിക്ക് പെയിന്റിങ്ങും ആര്‍ട്ട് വര്‍ക്കുകളുമോക്കെയായി വീടിന് അകത്ത് കഴിയുന്നതാണ് ഇഷ്ടം. ആസിഫും മക്കളും കൂടെയുള്ള ഗെയിം വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു”. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സമ പറയുന്നു.
Post Your Comments