മലയാള ചലച്ചിത്ര ലോകത്തിന് മികച്ച തിരക്കഥകള്‍ സംഭാവന ചെയ്ത രഘുനാഥ് പലേരി സാഹിത്യ ലോകത്ത് നിന്ന് കടന്നു വന്ന തിരക്കഥാകൃത്തായിരുന്നു. മൈഡിയര്‍ കുട്ടിച്ചാത്തന് എന്ന അത്ഭുത സിനിമയുടെ രചയിതാവായ രഘുനാഥ് പലേരി മലയാള സിനിമയ്ക്ക് എഴുതി നല്‍കിയത് ഒരുപിടി മികച്ച രചനകളാണ്. ഒന്ന് മുതല്‍ പൂജ്യം വരെ എന്ന സിനിമ സംവിധാനം ചെയ്ത അദ്ദേഹം ആ സിനിമയ്ക്ക് ശേഷം വന്ന വലിയൊരു പ്രോജ്കറ്റ് ഉപേക്ഷിക്കാനുണ്ടായ കാരണത്തെക്കുറിച്ച് കേരള കൗമുദി ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.
‘ഒന്ന് മുതല്‍ പൂജ്യം’ വരെ കഴിഞ്ഞു ഇന്ത്യയിലെ പ്രശസ്തനായ നിര്‍മ്മാതാവ് സിനിമ ചെയ്യാന്‍ സമീപിച്ചിരുന്നു. സംഘട്ടന രംഗങ്ങളും കളര്‍ഫുള്ളായ പാട്ടും ഉള്‍പ്പെടുത്തി ആക്ഷന്‍ സിനിമ ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. അതിനോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. സിനിമ ചെയ്യുന്ന സമയത്ത് വരുന്ന തടസ്സങ്ങളെ അതി ജീവിക്കാനുള്ള കഴിവ് എനിക്കില്ല. ഏതു വഴിയിലൂടെയും സഞ്ചരിച്ച് പ്രോജക്റ്റ് നടപ്പാക്കാനും വശമില്ല. ജിജോയുടെ സംവിധാനത്തില്‍ ഒരു ബിഗ്ബജറ്റ് സിനിമയുടെ എഴുത്ത് ജോലിയിലാണ് ഞാനിപ്പോള്‍. മലയാള സിനിമ ഇന്ന് വരെ പരീക്ഷിക്കാത്ത ഐമാക്സ് സാങ്കേതിക വിദ്യയിലാണ് നിര്‍മ്മാണം. രഘുനാഥ് പലേരി പറയുന്നു.
Post Your Comments