Latest NewsNEWS

തിയേറ്ററുകള്‍ തുറക്കുമോ ? മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ഫിലിം ചേംബര്‍

കോഴിക്കോട്: ലോക്ക് ഡൗണില്‍ 800 കോടിയുടെ നഷ്ടം നേരിട്ട സിനിമാരംഗം പ്രതിസന്ധിയില്‍ നിന്ന് തിരിച്ചുകയറാനുളള തയ്യാറെടുപ്പിലാണ് സിനിമാ മേഖല. ഇതിന്റെ ഭാഗമായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തിയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും 50 പേരെ ഉള്‍പ്പെടുത്തി ഷൂട്ടിംഗുകള്‍ പുനരാരംഭിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

നേരത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി കിട്ടിയിരുന്നു. ഇതേ തുടര്‍ന്നു ചില പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയിട്ടുണ്ട്. ഇനി വേണ്ടത് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ചിത്രീകരണം തുടങ്ങാനുളള അനുമതിയാണ്.

അതോടൊപ്പം തന്നെ പ്രൊഡക്ഷന്‍ ബോയി, ഫിലിം റെപ്രസന്റേറ്റീവുമാര്‍, പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ തുടങ്ങി ചെറുകിട ജോലിചെയ്യുന്നവര്‍ക്ക് 5000 രൂപ മാസം ധനസഹായമായി നല്‍കണമെന്നും ചേംബര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിയറ്ററുകളിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതും ഓഫറുകള്‍ നല്‍കുന്നതിനുമായി സര്‍ക്കാര്‍ വിനോദനികുതി പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ഈ സാമ്പത്തിക വര്‍ഷം റിലീസ് ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ സബ്‌സിഡി നല്‍കണം, അടച്ചിട്ട തിയറ്ററുകള്‍ക്ക് വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജായി വലിയ തുക നല്‍കേണ്ടി വരുന്നു. ഇത് ഒഴിവാക്കണമെന്നും ചേംബര്‍ ആവശ്യപ്പെടുന്നു.

 

shortlink

Related Articles

Post Your Comments


Back to top button