മലയാളികളുടെ ജനപ്രിയനായകന് ദിലീപും പ്രിയതാരം ശ്രീനിവാസനും നടനവിസ്മയം ജഗതിയും രഞ്ജിത്ത് ശങ്കറും ഒരുമിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ പാസഞ്ചര്‍ പിറന്നിട്ട് ഇന്നേക്ക് 11 വര്‍ഷം തികയുന്നു. മലയാളികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ച സിനിമയായിരുന്നു പാസഞ്ചര്‍. ആ ദിവസത്തെ ഓര്‍ത്തെടുത്ത് ആദ്യ ഷോയുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന് രഞ്ജിത്ത് ശങ്കര്‍. ഇദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയായിരുന്നു പാസഞ്ചര്‍.
അന്ന് തനിക്ക് ഏറ്റവും സന്തോഷം തോന്നിയത് അമേരിക്കയിലായിരുന്ന ശ്രീനിയേട്ടനും ദിലീപേട്ടനും വിളിച്ചതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പടം കണ്ടവര്‍ പലരും ആവേശത്തോടെ തന്റെ നമ്പര്‍ തേടി പിടിച്ചു വിളിച്ചു ഫോണിന്റെ ചാര്‍ജ് തീര്‍ന്നെന്നും അദ്ദേഹം കുറിക്കുന്നു.
രഞ്ജിത്ത് ശങ്കറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ഹര്‍ത്താല്‍ ദിനത്തിലായിരുന്നു സിനിമ റിലീസ് ചെയ്തത്. അതിനാല്‍ വൈകീട്ട് ആറുമണിക്കായിരുന്നു ആദ്യ ഷോ കളിച്ചത്. തന്റെ ആദ്യ സിനിമയെ കുറിച്ച് ഏതൊരു സംവിധായകനും ഉണ്ടാകാവുന്ന ടെന്‍ഷന്‍. ഷോ കാണാന്‍ വിനോദിനെ വിളിച്ചപ്പോള്‍ അയാള്‍ വരുന്നിലെന്നു പറഞ്ഞപ്പോള്‍ ഷോ കാണണം എന്നുറച്ച് തിയേറ്ററില്‍ പോയി. പിന്നീട് ലാല്‍ജോസിന്റെയും മനോജ് എബ്രഹാമിന്റെയും ഇടയില്‍ ഇരുന്ന് സിനിമ കണ്ടതും ആദ്യ ഷോ കഴിഞ്ഞ് തനിക്കുണ്ടായ അനുഭവങ്ങളും അദ്ദേഹം പങ്കുവെക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് തന്റെ അന്നത്തെ അനുഭവം അദ്ദേഹം പങ്കുവച്ചത്.
2009 മെയ് എഴാം തിയ്യതി ഹര്‍ത്താലായിരുന്നു. അതു കഴിഞ്ഞ് വൈകീട്ട് ആറു മണിക്കായിരുന്നു പാസഞ്ചറിന്റെ ആദ്യ ഷോ. കാണാന്‍ വരുന്നില്ലെന്ന് വിനോദ്(Vinod Shornur) വിളിച്ചപ്പൊ പറഞ്ഞു. പിന്നെ എന്തോ കാണണമെന്നു തോന്നി. ഇനിയൊരു പക്ഷേ ഒരാദ്യ ഷോ ഉണ്ടായില്ലെങ്കിലോ..
പത്മ തിയറ്റിലെത്തിയപ്പോള്‍ അത്യാവശ്യം തിരക്കുണ്ട്. സംവിധായകനാണെന്നു പറഞ്ഞപ്പൊ കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടി.ലാലുവേട്ടന്റെയും (Laljose Mechery) രഞ്ജിയേട്ടന്റെയും (Ranjan Abraham) ഇടയിലുള്ള സീറ്റിലിരുന്ന് ആദ്യ ഷോ കണ്ടു. ഷോ കഴിഞ്ഞ് ആദ്യം സുകുവേട്ടനെ (Sukumar Parerikkal) വിളിച്ചു.വീട്ടുകാരുടെ കൂടെ സെക്കന്റ് ഷോ ഒന്നു കൂടി കണ്ടു. പടം കണ്ടവര്‍ പലരും ആവേശത്തോടെ എന്റെ നമ്പര്‍ തേടി പിടിച്ചു വിളിച്ചു ഫോണിന്റെ ചാര്‍ജ് തീര്‍ന്നു.അമേരിക്കയിലായിരുന്ന ശ്രീനിയേട്ടനും ദിലീപേട്ടനും വിളിച്ചതായിരുന്നു ഏറ്റവും വലിയ സന്തോഷം. നാളെ എന്തു ചെയ്യാന്‍ പോവുന്നു എന്നു ശ്രീനിയെട്ടന് ചോദിച്ചപ്പോള്‍ ഓഫീസുണ്ടെന്ന് ഞാന്‍ പറഞ്ഞു.ശ്രീനിയേട്ടന് ഫോണില്‍ ഉറക്കെ ചിരിച്ചു.
Post Your Comments