![](/movie/wp-content/uploads/2020/05/katrina.jpg)
അബദ്ധങ്ങള്‍ പലപ്പോളും പലര്‍ക്കും പറ്റുന്നത്. പല അബദ്ധങ്ങളും രസകരമായി ആസ്വദിക്കാന്‍ സാധിക്കുന്നവയായിരിക്കും. പ്രത്യേകിച്ച് സെലിബ്രിറ്റികളുടേതാണെങ്കില് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരിപ്പിക്കലുമാകും. ഫോണ്‍ എടുക്കുമ്പോള്‍ പലപ്പോളും കൈത്തട്ടി അബദ്ധങ്ങള്‍ ഉണ്ടാകാറുണ്ട് പലര്‍ക്കും. ഇത്തവണ ആ അബദ്ധം പറ്റിയിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍ താരം കത്രിന കൈഫിനാണ്.
സമൂഹമാധ്യമത്തില്‍ ആരാധകരോടൊപ്പം ചാറ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ തയാറെടുപ്പുകള്‍ നടത്തുന്നതിനു മുമ്പേ മൊബൈല്‍ ഫോണ്‍ എടുത്തപ്പോള്‍ അബദ്ധത്തില്‍ അത് ലൈവ് വീഡിയോ ആയി. താരമാണെങ്കില്‍ അത് അറിഞ്ഞതും ഇല്ല. ആരാധകര്‍ താരത്തിന്റെ തയ്യാറെടുപ്പുകളും എല്ലാം കണ്ട് ഇരുന്നു. ലൈവ് ആണെന്ന് അറിഞ്ഞതും താരം ചമ്മുന്നതും വീഡിയോയില്‍ കാണാം.
https://www.instagram.com/p/B_3mPsMAgC9/?utm_source=ig_embed&utm_campaign=embed_video_watch_again
ലൈവില്‍ ആയത് അറിയാതെ താന്‍ പറയുന്നതെല്ലാം ലൈവില്‍ പോകുന്നുണ്ടെന്നറിഞ്ഞതോടെ കത്രീന ചമ്മി. കത്രീനയുടെ മുഖത്തെ ചമ്മല് കാണേണ്ടതു തന്നെയാണെന്നായിരുന്നുവെന്നാണ് ആരാധകരുടെ കമന്റ്. ആ വീഡിയോ പിന്നീട് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും നടി നീക്കം ചെയ്തെങ്കിലും അപ്പോളേക്കും പല വിരുതന്മാരും അത് കൈക്കലാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
Post Your Comments