GeneralLatest NewsMollywood

വീട്ടില്‍ പാര്‍ട്ടി നടത്തി അമല പോള്‍!! അഭിജിത്തിനെ മിസ്സ് ചെയ്യുന്നുവെന്ന് താരം

കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ച്‌ മാസ്‌ക്ക് ധരിച്ചുള്ള പാര്‍ട്ടിയാണ് നടത്തിയതെന്നും താരം

എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന തെന്നിന്ത്യന്‍ താരമാണ് അമല പോള്‍. ഈ ലോക്ഡൌണില വീട്ടില്‍ പാര്‍ട്ടി നടത്തിയിരിക്കുകയാണ് താരം. വീഡിയോ സഹിതം താരം തന്നെയാണ് ആഘോഷത്തിന്റെ കാര്യങ്ങള്‍ അറിയിച്ചത്.

വീട്ടില്‍ ചെറിയൊരു പാര്‍ട്ടി നടത്തി. തന്റെ സഹോദരനായ അഭിജിത്തിന്റെ പിറന്നാളായിരുന്നുവെന്നും അവനാണ് ഇളയതെന്നാണ് പറച്ചിലെന്നും അമലകുറിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ച്‌ മാസ്‌ക്ക് ധരിച്ചുള്ള പാര്‍ട്ടിയാണ് നടത്തിയതെന്നും താരം വ്യക്തമാക്കി.

പാട്ടിന് അനുസരിച്ച്‌ നൃത്തം ചെയ്യുന്ന അമലയെയാണ് വീഡിയോയില്‍ കാണുന്നത്. ഇത്തവണയും വീഡിയോ പകര്‍ത്തിയത് മമ്മിയാണെന്നും അമല പോള്‍ പറയുന്നു. ഇതൊരു ക്വാറന്റൈന്‍ പാര്‍ട്ടിയാണെന്നും അമല പോള്‍ കുറിച്ചിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്.

വാട്ട് എന്‍ ഐഡിയ സര്‍ജി, എനിക്കെന്താണ് ഇത് തോന്നാതിരുന്നതെന്നു പേളി മാണിയുടെ കമന്റിനു എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസായെന്നായിരുന്നു അമല പോളിന്റെ മറുപടി.

വാട്ട് എ ബ്യൂട്ടി, വീഡിയോയില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നു പറഞ്ഞ് സഹോദരന്‍ അഭിജിത്തും എത്തി. മികച്ച സഹോദരിയാണ് തന്റേതെന്നു പറഞ്ഞ അഭിജിത്ത് പിറന്നാള്‍ ദിനത്തില്‍ ഈ രണ്ട് സ്ത്രീകളേയും മിസ്സ് ചെയ്യുന്നുവെന്നും അവര്‍ക്കൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button