Latest NewsNEWS

ആദ്യമായി ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുന്നു ; ടോം ക്രൂസിന്റെ പൂണ്ടുവിളയാടലിന് സമ്മതം മൂളി നാസ

ടോം ക്രൂയിസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒരുപാട് സാഹസിക രംഗങ്ങളാകും മനസിലേക്ക് ഓടി എത്തുക. അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകളിലെ അതിസാഹസിക സ്റ്റണ്ടുകളെല്ലാം അദ്ദേഹം തന്നെയാണ് ചെയ്യാറുള്ളത്, അത് എത്ര സാഹസികത ആവശ്യപ്പെട്ടാലും അദ്ദേഹം ഡ്യൂപിനെ ആവശ്യപ്പെടാറില്ല. അതിനാല്‍ തന്നെ സിനിമപ്രേമികള്‍ക്ക് എന്നും ഒരത്ഭുതമാണ് ടോംക്രൂയിസ്. ഇപ്പോള്‍ ഇതാ വീണ്ടും ഞെട്ടിക്കാനിരിക്കുകയാണ് താരം.

സ്പേസ് എക്സിന്റെ സി.ഇ.ഒ ഇലോണ്‍ മസ്‌കുമായി ചേര്‍ന്ന് പുതിയൊരു സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് ടോം ക്രൂയിസ്. ഇത് ബഹിരാകാശത്ത് ചിത്രീകരിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ ഭാഗമായി നടന്ന നാസയുമായുള്ള ചര്‍ച്ചകള്‍ ലക്ഷ്യത്തിലെത്തിയകായാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ അഡ്വവെഞ്ചര്‍ ഗണത്തില്‍പ്പെടുത്തിയിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി നാസ സമ്മതം മൂളിയതായി നാസയുടെ തലവന്‍ ജിം ബ്രൈഡന്‍സ്റ്റീന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ലോകസിനിമ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബഹിരാകാശത്ത് ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സിനിമയുടെ അണിയറ പരവര്‍ത്തകരെ കുറിച്ചോ മറ്റു വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button