സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ പങ്കുവച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്യുന്ന കാശിയെക്കുറിച്ച് വരുന്ന പുതിയ റിപ്പോര്‍ട്ടില്‍ ഞെട്ടി സിനിമാ ലോകം. നഗ്ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുന്ന കാശിയെ ചെന്നൈയിലെ ഒരു ഡോക്ടറുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
26 വയസ്സുള്ള നാഗർകോവിൽ സ്വദേശിയായ കാശിയുടെ ഇടപാടുകളെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോള്‍ ഇയാളുടെ വലയില്‍ തെന്നിന്ത്യയിലെ നടന്റെ മകളും അകപ്പെട്ടിട്ടുണ്ട് എന്നാണു തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും ക്യാമറകളുമെല്ലാം പോലീസ് കണ്ടെടുത്ത് പരിശോധിച്ചിരുന്നു.
താനൊരു സ്ത്രീപക്ഷവാദിയാണെന്ന് പറഞ്ഞ് കബളിപ്പിച്ചു പെൺകുട്ടികളുടെയും സ്ത്രീകളുടെയും ശ്രദ്ധ നേടുന്ന കാശി ഇവരുമായി അടുപ്പത്തില്‍ ആകുകയും സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് വിധേയരാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യാറുണ്ടെന്നു പോലീസ് പറയുന്നു
Post Your Comments