Latest NewsNEWS

വല്ലാത്ത മിസ്സിങ് ആണ് ; താടിക്കാരന്റെ ഫോട്ടോയുമായി വീണ്ടും സുപ്രിയ

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ഇപ്പോള്‍ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായ ബ്ലസിയുടെ ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ജോര്‍ദാനിലാണ്. താരത്തിന്റെ ഭാര്യ സുപ്രിയ ഇതോടെ പലപ്പോളായും പൃഥ്വിരാജിനെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പോസ്റ്റ് ചെയ്യാറുണ്ട്. പൃഥ്വിയെ സുപ്രിയ താടിക്കാരന്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇപ്പോളിതാ താരം വീണ്ടും തന്റെ താടിക്കാരനെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടിരിക്കുകയാണ്.

ആടുജീവിതത്തിനു വേണ്ടി ഉണ്ടാക്കിയെടുത്ത പുത്തന്‍ മേക്കോവറില്‍ ആണ് പോസ്റ്റ് താടിും മുടിയും നീട്ടി വളര്‍ത്തി മെലിഞ്ഞ ശരീരവുമായി നില്‍ക്കുന്ന പൃഥ്വിയുടെ കാര്‍ട്ടൂണ്‍ ചിത്രം നല്‍കിയാണ് സുപ്രിയ തന്റെ താടിക്കാരനെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലോകമെങ്ങും കോവിഡ് പടര്‍ന്നു പിടിക്കുന്ന സമയത്തായിരുന്നു പൃഥ്വിരാജ് ജോര്‍ദാനിലേക്ക് പോയത്. അവിടെയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ താരവും സംഘവും അവിടെ കുടുങ്ങികയും ഇതേതുടര്‍ന്ന് കേന്ദ്ര- കേരള സര്‍ക്കാരുകള്‍ ഇടപെട്ട് ചിത്രീകരണസംഘത്തിന് ജോര്‍ദാനില്‍ തുടരാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുത്തിരുന്നു.ക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button