BollywoodGeneralLatest News

12-ആം വിവാഹ വാര്‍ഷിക ദിനത്തില്‍ മകന്റെ ചിത്രം ആദ്യമായി പങ്കുവച്ച് നടന്‍

ഞങ്ങള്‍ കുഞ്ഞുങ്ങള്‍ ഈ ലോകത്തെ മുമ്ബത്തെക്കാള്‍ കൂടുതല്‍ മനോഹരമാക്കും. എല്ലാവരും വീടുകളില്‍ സുരക്ഷിതമായി ഇരിക്കുക.

ബോളിവുഡ് ചിത്രങ്ങളില്‍ സ്ഥിരം അച്ഛന്‍ കഥാപാത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന താരമാണ് രാജേഷ് ഖട്ടര്‍. 52 ആം വയസ്സില്‍ പിതാവായതിന്റെ സന്തോഷം അദ്ദേഹം പങ്കുവച്ചിരുന്നു. വിവാഹം കഴിഞ്ഞ് 11 വര്‍ഷത്തിന് ശേഷമാണ് നടന്‍ രാജേഷ് ഖട്ടറിനും ഭാര്യയും നടിയുമായ വന്ദന ഖട്ടറിനും കുഞ്ഞ് ജനിക്കുന്നത് . വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികള്‍. വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു മകന്റെ ചിത്രം ആദ്യമായി പങ്കുവെയ്ക്കുന്നത്.

രാജേഷ് ഖട്ടര്‍ തന്നെയാണ് കുഞ്ഞിന്റെ ചിത്രം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ”ഈ അത്ഭുതകരമായ ലോകത്തിലെ എല്ലാ മനോഹരമായ ജനങ്ങള്‍ക്കും എന്റെ ഹലോ. ലോകം ശ്രമകരമായ സമയങ്ങളിലൂടെ കടന്നുപോകുകയാണ്. ഈ അവസ്തയും കടന്നു പോകും. ഞങ്ങള്‍ കുഞ്ഞുങ്ങള്‍ ഈ ലോകത്തെ മുമ്ബത്തെക്കാള്‍ കൂടുതല്‍ മനോഹരമാക്കും. എല്ലാവരും വീടുകളില്‍ സുരക്ഷിതമായി ഇരിക്കുക. അമ്മയ്ക്കും അച്ഛനും വിവാഹ വാര്‍ഷിക ആശംസകള്‍. ഇത് നിങ്ങളുടെ 12 ാമത്തെ വിവാഹ വര്‍ഷികമാണ്. താന്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ വിവാഹ വര്‍ഷികമാണ്, അതിനാല്‍ തന്നെ ഇത് അല്‍പം സ്പെഷ്യലാണ്… ” മകന്റെ ചിത്രത്തിനൊപ്പം രാജേഷ് ഖട്ടര്‍ കുറിച്ചു.

നടി നീലിമ അസീമിന്റെ മുന്‍ഭര്‍ത്താവാണ് രാജേഷ് ഖട്ടര്‍. ഈ ബന്ധത്തിലെ മകനാണ് നടന്‍കൂടിയായ ഇഷാന്‍ ഖട്ടര്‍. സോഷ്യല്‍ മീഡിയയിലൂടെ അച്ഛന് ആശംസ ഇഷാന്‍ പങ്കുവച്ചിരുന്നു.

shortlink

Post Your Comments


Back to top button