മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് നടി രഞ്ജിനി . സോഷ്യല്‍ മീഡിയിലൂടെ തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് താരം. വാസുദേവന്‍ എന്ന നാടക നടനെതിരെയാണ് താരം രംഗത്തെത്തിയത്.
ഇരുവരും അംഗങ്ങളായ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടെ വാസുദേവന്‍ മോശം ഭാഷയില്‍ സംസാരിച്ചതാണ് നടിയെ പ്രകോപിപ്പിച്ചത്. ഇതിനെ തുടര്‍ന്ന്
വാസുദേവനെതിരേ നടി പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും വാര്‍ത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
എന്നാല്‍ താന്‍ കേസ് കൊടുത്തിട്ടില്ലെന്നും നിയമപരമായ നോട്ടീസ് അയയ്ക്കുക മാത്രമാണ് ചെയ്തതെന്നും രഞ്ജിനി മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. നിയമനടപടികള്‍ നടക്കുന്നതിനാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പ്രതികരിക്കുന്നില്ലെന്നും നടപടികള്‍ക്കു ശേഷം പത്രക്കുറിപ്പിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും താരം വ്യക്തമാക്കി
Post Your Comments