കൊറോണയെ തുടര്‍ന്ന് രാജ്യം ലോക്ഡൗൺ ആയതോടെ ദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് സഹായവുമായി നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. സമാന് എന്ന യുവാവ് അമീര്‍ ഖാന്റെ പേരില്‍ പ്രചരിപ്പിച്ച ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ‘ഗോതമ്പുപൊടിക്കുള്ളിൽ പൈസ ഒളിപ്പിച്ച്’ പാവങ്ങൾക്കു വിതരണം ചെയ്ത ആമീര്‍ എന്നായിരുന്നു വാര്‍ത്ത. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി ബോളിവുഡ് താരം ആമിർ ഖാൻ തന്നെ രംഗത്തുവന്നിരിക്കുകയാണ്.
‘സുഹൃത്തുക്കളേ, ഞാന്‍ ഗോതമ്പ് ബാഗുകളില്‍ പണം നിക്ഷേപിച്ചിട്ടില്ല. ഒന്നുകില്‍ ഇത് പൂര്‍ണമായും വ്യാജകഥയാണ്, അല്ലെങ്കില്‍ സ്വയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത റോബിന് ഹുഡ്. സുരക്ഷിതരായിരിക്കുക. സ്നേഹം.’–ആമിർ ഖാന് ട്വീറ്റ് ചെയ്തു.
സമാന് എന്ന യുവാവ് ചെയ്ത ടിക്ടോക് വിഡിയോ ആയിരുന്നു ഈ വ്യാജ കഥയുടെ ഉറവിടം. ഗോതമ്പ് പൊടിയില്‍ നിന്നും പണമെടുക്കുന്ന വിഡിയോ സഹിതമായിരുന്നു സമാന്റെ ടിക് ടോക് വിഡിയോ. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി
Post Your Comments