മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് നീലക്കുയില്‍. അപ്രതീക്ഷിത ട്വിസ്റ്റോടെ ഈ പരമ്പര അടുത്തിടെ അവസാനിച്ചിരുന്നു. കസ്തൂരിയെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് സ്നിഷ ചന്ദ്രന് ആയിരുന്നു. ഇപ്പോഴിതാ പ്രിയപ്പെട്ട കസ്തൂരിക്ക് ജന്മദിന ആശംസകള്‍ പങ്കുവച്ചിരിക്കുകയാണ് ആരാധകര്‍.
പരമ്പരയില്‍ ഷഹനയെ അവതരിപ്പിച്ച അഡ്വ. പിങ്കി കണ്ണന്, ആദിത്യനായെത്തിയ നിതിന്‍ ജെയ്ക്ക് എന്നിവര്‍ പിറന്നാളാശംസ അറിയിക്കുകയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചാണ് പിങ്കിയുടെ പോസ്റ്റ്.
ആദിയും കസ്തൂരിയും ഒരുമിച്ചുള്ള മനോഹരമായ ചിത്രവുമായുള്ള നിതിന്റെ ആശംസ. ലഡു പാര്‍സല്‍ അയച്ചേക്കാനും നിതിന്‍ പറഞ്ഞിരുന്നു. ലഡു പാര്‍സല്‍ വിട്ടിട്ടുണ്ടെന്ന് സ്നിഷ പറഞ്ഞപ്പോള്‍ അടുത്തെങ്ങാനും എത്തുവോടി എന്നായിരുന്നു നിതിന്റെ ചോദ്യം.
Post Your Comments