ചെറുപ്പത്തില്‍ താന്‍ ഏറെ ആരാധിച്ചിരുന്ന സിനിമാ താരത്തെക്കുറിച്ച് തുറന്നു പറഞ്ഞു ജയറാം. കമല്‍ ഹാസന് എന്ന അതുല്യ നടന്റെ ‘മദനോത്സവം’ എന്ന ചിത്രം ഇരുപത്തിയഞ്ചാളം തവണ തിയേറ്ററില്‍ പോയി കണ്ട അദ്ദേഹത്തിന്റെ കടുത്ത ഒരു ആരാധകനായിരുന്നു താനെന്നും സ്കൂള്‍ നിമിഷങ്ങളിലെ തന്റെ ഹീറോകളില്‍ യേശുദാസിനെ പോലെ കൊണ്ട് നടന്ന വ്യക്തിയായിരുന്നു കമല്‍ ഹാസനെന്നും ജയറാം പറയുന്നു.
കുട്ടികാലത്ത് ഞാൻ യേശുദാസിനെ പോലെ ആരാധിച്ചിരുന്ന വ്യക്തിയാണ് കമൽ ഹാസൻ. .മുപ്പത് വർഷം മുതലുള്ള സൗഹൃദമാണ്. പഠിക്കുന്ന സമയത്ത് കമൽ സാറിന്റെ ഫോട്ടോകളൊക്കെ ഞാൻ എന്റെ ബുക്കിൽ ഒട്ടിച്ച് വയ്ക്കും. ‘മദനോത്സവം’ എന്ന സിനിമ ഒരു ഇരുപത്തിയഞ്ച് പ്രാവശ്യമെങ്കിലും തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട്. കമൽ ഹാസനെ നേരിട്ട് കാണാൻ പോലും പറ്റുമെന്ന് വിചാരിച്ചില്ല. പണ്ട് പെരുമ്പാവൂരിനടുത്ത് ‘ഈറ്റ’ എന്ന സിനിമയുടെ ചിത്രീകരണത്തിന് വന്നപ്പോൾ ഞാൻ ചിത്രീകരണം കാണാൻ വേണ്ടി പോയിരുന്നു. പക്ഷേ ഭയങ്കര തിരക്ക്. ആ ഏരിയയിലേക്ക് അടുക്കാൻ പറ്റുന്നില്ല. നേരിട്ട് ഒരിക്കലെങ്കിലും കമൽ ഹാസനെ കാണാൻ പറ്റുമെന്ന ആഗ്രഹം മനസ്സിലങ്ങനെ കൊണ്ട് നടന്നു. അങ്ങനെ ഞാൻ സിനിമയിലെത്തിയ ശേഷം ‘ചാണക്യൻ’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി. ലിവിംഗ് ലെജന്റ് എന്നൊക്കെ പറയാവുന്ന മനുഷ്യൻ. സിനിമയ്ക്കായി മാത്രം ജീവിതം മാറ്റി വച്ചിരിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. കൂടെ അഭിനയിക്കുമ്പോൾ മാത്രമേ അത് മനസ്സിലാകൂ. കമൽ ഹാസനുമൊത്തുള്ള നിമിഷങ്ങൾ ഓർത്തെടുത്തു കൊണ്ട് ജയറാം പറയുന്നു.
Post Your Comments