GeneralLatest NewsMollywood

ആ സീനും കഴിഞ്ഞപ്പോൾ വീണ്ടും അദ്ദേഹം പറഞ്ഞു. “ഷമ്മീ, നീ ഒന്നുകൂടി വരേണ്ടി വരും”

ചാക്കോച്ചന്റെ കൂടെ ഒരു സീൻ കൂടി ഉൾപ്പെടുത്തുവാൻ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്, എന്ന്..! അങ്ങനെ വീണ്ടും വന്ന് ചെയ്തതാണ്, ചാക്കോച്ചന്റെ കൂടെയുള്ള ആ കലിങ്കിന്റെ മുകളിൽ നിന്ന് കൊണ്ടുള്ള സീൻ..

മലയാളത്തിന്റെ പ്രിയ വില്ലന്മാരില്‍ ഒരാളാണ് ഷമ്മിതിലകന്‍. ഏറെ ജനപ്രീതി നേടിയ ചിത്രമായിരുന്നു 2003-ൽ ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കസ്തൂരിമാൻ. കുഞ്ചാക്കോബോബന്‍ നായകനായ ഈ ചിത്രത്തില്‍ ഇടിയന്‍ രാജപ്പനായി ഷമ്മിതിലകന്‍ മനോഹരപ്രകടനം കാഴ്ചവച്ചു. ഈ വേഷത്തെക്കുറിച്ച് തുറന്നുപറയുകയാണ്‌ താരമിപ്പോള്‍.

ഷമ്മിയുടെ പോസ്റ്റ്‌

My favorite scenes in the movie #Kasturiman.
Written & Directed by the great #LohithaDas

#ഇടിയൻ_രാജപ്പൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ കഥാപാത്രം, ചെയ്യുവാൻ എന്നെ ലോഹിയേട്ടൻ വിളിച്ചപ്പോൾ പറഞ്ഞത്..; ഇത് ഒരു കാമ്പസ് പ്രണയകഥയാണ്..; ഇതിൽ, ‘ഗസ്റ്റ് അപ്പിയറൻസ്’ ആയി വരുന്ന ഒരു പോലീസുകാരന്റെ, അല്പം നെഗറ്റീവ് ഷേഡുള്ള, വളരെ ചെറിയ ഒരു വേഷമുണ്ട്..; ഒരു ജൂനിയർ ആർട്ടിസ്റ്റിനെ കൊണ്ട് വേണമെങ്കിലും ചെയ്യിക്കാവുന്ന ആ വേഷം നീ ഒന്ന് ചെയ്തു തരണം എന്നാണ്..! അങ്ങനെ പോയി ചെയ്ത സീനുകൾ ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.!
എന്നാൽ..; ഈ സീനുകൾ ഷൂട്ട് കഴിഞ്ഞ് ഞാൻ മടങ്ങി പോകാൻ തുടങ്ങുമ്പോൾ അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു..; ഷമ്മീ, ചിലപ്പോൾ അടുത്താഴ്ച നീ ഒന്നുകൂടി വരേണ്ടി വരും..; ചാക്കോച്ചന്റെ കൂടെ ഒരു സീൻ കൂടി ഉൾപ്പെടുത്തുവാൻ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്, എന്ന്..! അങ്ങനെ വീണ്ടും വന്ന് ചെയ്തതാണ്, ചാക്കോച്ചന്റെ കൂടെയുള്ള ആ കലിങ്കിന്റെ മുകളിൽ നിന്ന് കൊണ്ടുള്ള സീൻ..! ആ സീനും കഴിഞ്ഞപ്പോൾ വീണ്ടും അദ്ദേഹം പറഞ്ഞു. “ഷമ്മീ, നീ ഒന്നുകൂടി വരേണ്ടി വരും”. എന്ന്..! അങ്ങനെ ഘട്ടംഘട്ടമായാണ് ഈ കഥാപാത്രത്തിന് ലോഹിയേട്ടൻ ജന്മം കൊടുത്തത്.
ഈ സിനിമയിൽ ഞാൻ ഒത്തിരി ആസ്വദിച്ചു ചെയ്ത ഒരു സീക്വൻസിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു.???

https://youtu.be/upErIFJctjA.

ചെറുതെങ്കിലും ആ ഫൈറ്റ് ഒത്തിരി ഒത്തിരി ഇഷ്ടം..!??
2003-ൽ സഹനടനുള്ള സംസ്ഥാന അവാർഡിന് അവസാനം വരെ പരിഗണനയിൽ ഉണ്ടായിരുന്ന ഈ കഥാപാത്രം..; പ്രസ്തുത ചിത്രം തമിഴിൽ റീമേക്ക് ചെയ്തപ്പോഴും എന്നെ തന്നെയാണ് ലോഹിയേട്ടൻ ഏല്പിച്ചത്..!
നന്ദി ലോഹിയേട്ടാ..! എന്നിൽ അർപ്പിച്ച വിശ്വാസത്തിനും..; കാട്ടിയ കരുതലിനും..!

shortlink

Related Articles

Post Your Comments


Back to top button