ലോക്ക് ഡൗണ്‍ ആയതോടെ എല്ലാവരും വീട്ടിലാണ്. പലര്‍ക്കും ലോക്ക്ഡൗണില്‍ ഇരുന്ന് മടുത്ത് കാണും പലര്‍ക്കും തന്റെ ജോലിയെ കുറിച്ചുള്ള ആശങ്കകളും ഉണ്ടാകും. ഇപ്പോള്‍ ഇതാ രഞ്ജിനി ജോസ് പറയുന്നതും അതു തന്നെയാണ്. മുന്‍പുമ്പം വീട്ടിലിരിക്കാറുണ്ടെങ്കിലും ഇതുപോലെ ആയിരുന്നില്ലെന്നും അടുത്ത ദിവസം പ്രോഗ്രാമിനു പോകാം എന്നുള്ള പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഗായികയും നടിയുമായ രഞ്ജിനി പറയുന്നു. എന്നാല്‍ ഇതിപ്പോള്‍ അങ്ങനെയല്ല ഇപ്പോള്‍ ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ വളരെ പ്രയാസം ഉണ്ടെന്നും രഞ്ജിനി പറയുന്നു.
തനിക്ക് മാത്രമല്ല, കലയെ ജീവിതമാര്‍ഗമായി കാണുന്ന എല്ലാവരും മനോവിഷമത്തിലാണെന്നും എല്ലാ ശരിയാകുമെന്നും കോവിഡ് വരുമെന്നോ ലോകം മുഴുവന്‍ ലോക്ഡൗണ്‍ ആകുമെന്നോ ആരും പ്രതീക്ഷിച്ചില്ലല്ലോ എന്നും രഞ്ജിനി പറയുന്നു. ഓണ്‍ലൈന്‍ വഴി സംഗീത വീഡിയോകള്‍ ചെയ്തും ഓണ്‍ലൈന്‍ യോഗാ ക്ലാസുകളില്‍ പങ്കെടുത്തും ലോക്ഡൗണില്‍ ഇതുവരെ ബോറടിച്ചിട്ടില്ലെന്നും തിരക്കുകള്‍ കാരണം നഷ്ടമായ ചില വിനോദങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും താരം പറയുന്നു.
യഥാര്‍ത്ഥത്തില്‍ നമുക്ക് നമ്മുടെ ജീവിതം എന്തായിരുന്നുവെന്ന് മനസിലാക്കി തരാനും എല്ലാമൊന്ന് ഇരുന്ന് ചിന്തിക്കാനുള്ള സമയം ലഭിച്ചെന്നും കുടുംബത്തിനുവേണ്ടി സമയം ചെലവഴിക്കാന്‍ പറ്റിയെന്നും രഞ്ജിനി പറയുന്നു.
Post Your Comments