Latest NewsNEWS

ഇഷ്ടപ്പെട്ട സംവിധായകന്‍ ആരെന്ന് വെളിപ്പെടുത്തി ശോഭന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. നടിയെന്നതിലുപരി നര്‍ത്തകിയായും ലോക ശ്രദ്ധ നേടിയ കലാകാരിയാണ് താരം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ശോഭനയുടെ സിനിമകള്‍ക്കും ഇന്നും പ്രേക്ഷകരുണ്ട് എന്നതിന്റെ തെളിവു കൂടിയായിരുന്നു അത്. ഇപ്പോള്‍ ഇതാ താരം തന്റെ പ്രിയപ്പെട്ട സംവിധായകനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ശോഭനയുടെ അച്ഛനും ഫോട്ടോയിലുണ്ട്.

ലോക നൃത്തദിനത്തില്‍ ഫേസ്ബുക്ക് ലൈവില്‍ എത്തി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ശോഭന ഉത്തരം പറഞ്ഞിരുന്നു. അന്ന് ഇഷ്ടപ്പെട്ട സംവിധായകന്‍ ആരെന്ന ചോദ്യത്തിന് ഭരതന്‍ എന്നായിരുന്നുശോഭന നല്‍കിയ ഉത്തരം. ഒട്ടേറെപേര്‍ താരത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഭരതന്റെ ഇത്തിരിപ്പൂവെ ചുവന്ന പൂവെയില്‍ ചിലമ്പ് എന്നീ രണ്ട് ചിത്രങ്ങളില്‍ ശോഭന അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button