
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടിയാണ് ചന്ദനമഴയെന്ന പരമ്പരയിലൂടെ അമൃതയായി തിളങ്ങിയ മേഘ്ന വിന്‍സന്റിനെ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന്റെ വിവാഹമോചന വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. 2017 ഏപ്രില്‍ 30നായിരുന്നു അഭിനേത്രിയായ ഡിംപിള്‍ റോസ് മുന്‍കൈയെടുത്ത് മേഘ്നയും ഡിംപിളിന്റെ സഹോദരനായ ഡോണും വിവാഹിതരായത്. എന്നാല്‍ വിവാഹമോചനത്തെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.
എന്നാല്‍ ഒരുവര്‍ഷം മാത്രമേ ഇവരുടെ ദാമ്പത്യത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂവെന്നും ഇവര്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്നും ഈ വര്‍ഷം ഡോണിന്റെ രണ്ടാം വിവാഹമുണ്ടാവുമെന്ന് അടുത്ത ബന്ധുക്കളും വ്യക്തമാക്കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 മെയ് മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും കഴിഞ്ഞ ഒക്ടോബറില്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയെന്നുമുള്ള വിവരങ്ങളായിരുന്നു പ്രചരിച്ചത്.
മേഘ്നയുടേയും ഡോണിന്റേയും വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സിനിമ സീരിയല്‍ രംഗത്തുനിന്നും നിരവധി പേരാണ് ഇവരെ അനുഗ്രഹിക്കാനായി എത്തിയത്. വരും ദിവസങ്ങളില്‍ വിവാഹ മോചനത്തിലെ സത്യാവസ്ഥ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മലയാളത്തില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്നായിരുന്നു അടുത്തിടെ മേഘ്ന പറഞ്ഞത്.
Post Your Comments