സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃത സുരേഷ് ബിഗ് ബോസില്‍ സഹോദരിയ്ക്കൊപ്പം എത്തിയിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ച അമൃത തന്റെ ജീവിതം മകള്‍ പാപ്പുവെന്ന് വിളിപ്പേരുള്ള അവന്തികയ്ക്ക് വേണ്ടിയാണെന്ന് മുന്‍പും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസില്‍ നിന്നും തിരികെയെത്തിയ അമൃതയും അഭിരാമിയും വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. ബിഇറ്റ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ അമൃത മകളെക്കുറിച്ച് തുറന്നു പറയുന്നു.
കുട്ടിക്കാലം മുതലേ തന്നെ ജനശ്രദ്ധ കിട്ടാന്‍ ആഗ്രഹിച്ചിരുന്നു. ആളുകള്‍ അടുത്തേക്ക് വരുന്നതും ഫോട്ടോ എടുക്കാന്‍ വരുന്നതുമൊക്കെ ഇഷ്ടമാണ്. എല്ലാവരും എന്നെ നോക്കണം എന്ന തോന്നല്‍ അന്നേയുണ്ടായിരുന്നു. ആരുടേയും മുന്നില്‍ തലകുനിക്കാതെ മകള്‍ സ്വന്തം ലക്ഷ്യം നേടുന്നതാണ് തന്റെ സ്വപ്‌നമെന്നും അമൃത പങ്കുവച്ചു
Post Your Comments