ബാലാതാരം ആയി മലയാള സിനിമയില്‍ സജീവമായ താരമാണ് മീനാക്ഷി. കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന് ഋഷി കപൂറിന്റെ അവസാന ചിത്രമായ ദി ബോഡിയില്‍ മീനാക്ഷിയും അഭിനയിച്ചിരുന്നു. ജീത്ത് ജോസഫ് ഒരുക്കിയ ഈ ചിത്രത്തില്‍ ഋഷി കപൂറിന്റെ മകളായാണ് താരം വേഷമിട്ടത്. ഋഷി കപൂറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് മീനാക്ഷി. തനിക്ക് ഹിന്ദി അറിയില്ലായിരുന്നിട്ടും വളരെ കൂളായി തന്റെ പേടിമാറ്റിയത് ഋഷി കപൂറാണ് എന്നാണ് മീനാക്ഷി പറയുന്നു
മോറീഷ്യസിലായിരുന്നു ഷൂട്ടിങ്. വലിയ പേടിയോടെ നിന്ന തന്നോടുഎതിരെ നില്‍ക്കുന്നത് ആരാണെങ്കിലും സ്വന്തം വേഷം നന്നായി അഭിനയിക്കണം എന്നാണ് ഋഷി കപൂര്‍ പറഞ്ഞതെന്നും മീനാക്ഷി പങ്കുവച്ചു. തനിക്ക് ഹിന്ദി വഴങ്ങുന്നില്ലെന്ന് മനസിലാക്കിയ അദ്ദേഹം തന്നോട് ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
”ഒരു കാര്‍ അപകടത്തിന്റെ സീന്‍ ഷൂട്ട് ചെയ്യണമായിരുന്നു. കാര്‍ മരത്തില്‍ തൂങ്ങിക്കിടക്കുന്ന സീന്‍ എടുക്കണം. പലപ്പോഴും അദ്ദേഹം എന്നെ എടുത്ത് നിന്നാണ് ഷൂട്ട് ചെയ്തത്. എനിക്ക് ആകെ ടെന്‍ഷനായിരുന്നു. പക്ഷേ അദ്ദേഹം വളരെ കൂളായാണ് അതു ചെയ്തത്. അദ്ദേഹത്തിന്റെ മകളായി അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം”. – മീനാക്ഷി പറഞ്ഞു.
Post Your Comments