
ലോകം മുഴുവനും കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ലോക്ക്ഡൗണിലിരിക്കെ സംസ്ഥാനത്തിന് പിന്തുണയുമായി സിനിമാപ്രവര്‍ത്തകരും രംഗത്തുണ്ട്. തങ്ങളാല്‍ കഴിയും വിധം എല്ലാം സിനിമ മേഖലയിലുള്ളവര്‍ കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് ഐക്യദാര്‍ഢ്യവുമായി നൃത്തം ചെയ്ത് എത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രിയ നടിമാര്‍.
കാത്തിടാം കേരളത്തെ എന്ന ഗാനത്തിന് ദിവ്യാ ഉണ്ണി, മിയ, രചന നാരായണന് കുട്ടി, അഞ്ജു അരവിന്ദ് എന്നിവരാണ് ചുവടുവച്ചിരിക്കുന്നത്. നടന് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചു. സഞ്ജയ് അമ്പലപ്പറമ്പത്ത് ആണ് വരികള്‍ക്ക് നാദം മുരളിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
Post Your Comments