GeneralLatest NewsMollywood

സുബഹി നിസ്‌ക്കാരം കഴിഞ്ഞ് ടിവി ഓണ്‍ ചെയ്യുമ്പോഴാണ് ആ ദുരന്ത വാര്‍ത്ത അറിയുന്നത്; ജഗതിയെക്കുറിച്ച് ഷാജിപട്ടിക്കര

കോഴിക്കോട് യൂണിവേഴ്‌സിറ്റിക്കടുത്തുള്ള പാണമ്പ്ര വളവില്‍ വച്ച് അപകടം പറ്റിയിരിക്കുന്നു. ലെനിന്‍ രാജേന്ദ്രന്‍ സാറിന്റെ 'ഇടവപ്പാതി' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴിയായിരുന്നു അപകടം.

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഒരു കാര്‍ ആക്സിഡന്റില്‍ ഗുരുതര പരിക്കേറ്റു വിശ്രമാജീവിതത്തില്‍ ആയിട്ട് എട്ടു വര്‍ഷങ്ങള്‍ ആകുകയാണ്. ഈ അടുത്ത സമയത്ത് പരസ്യങ്ങളിലൂടെ അഭിനയത്തിലെയ്ക്ക് ജഗതി ശ്രീകുമാര്‍ വരുകയും ചെയ്തു. നടന്‍ ജഗതിയുമായുള്ള സൌഹൃദത്തെക്കുറിച്ചും അദ്ദേഹത്തിനുണ്ടായ അപകടം അറിഞ്ഞപ്പോഴുണ്ടായ] വേദനയെക്കുറിച്ചും പങ്കുവയ്ക്കുകയാണ് പ്രോഡക്ഷന്‍ കന്ട്രോളര്‍ ഷാജി പട്ടിക്കര.

2012 മാര്‍ച്ച് 9 വെള്ളിയാഴ്ച്ച. ഞാന്‍ അപ്പോള്‍ ഹരിനാരായണന്‍ സംവിധാനം ചെയ്ത നോട്ടി പ്രൊഫസ്സര്‍ എന്ന സിനിമയുടെ ലൊക്കേഷനില നിന്നു കൊണ്ട് ഉച്ചയ്ക്ക് പതിവുള്ള നിസ്കാര ശേഷം ജഗതിയെ വിളിച്ചു. 14 ന് രാത്രി തിരിക്കും. 15 ന് രാവിലെ ലൊക്കേഷനില്‍ എത്തും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച്ച പുലര്‍ച്ചെ സുബഹി നിസ്‌ക്കാരം കഴിഞ്ഞ് ടിവി ഓണ്‍ ചെയ്യുമ്പോഴാണ് ആ ദുരന്ത വാര്‍ത്ത അറിയുന്നത്. കോഴിക്കോട് യൂണിവേഴ്‌സിറ്റിക്കടുത്തുള്ള പാണമ്പ്ര വളവില്‍ വച്ച് അപകടം പറ്റിയിരിക്കുന്നു. ലെനിന്‍ രാജേന്ദ്രന്‍ സാറിന്റെ ‘ഇടവപ്പാതി’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴിയായിരുന്നു അപകടം. ശരീരത്തിലെ സകല ഊര്‍ജ്ജവും ചോര്‍ന്നു പോകുന്നത് പോലെ തോന്നി. മൊത്തത്തില്‍ ഒരു ഇരുട്ട്. ആ മുഖം മാത്രം മനസ്സിലങ്ങനെ. ഇപ്പോള്‍ ഈ ഇരുട്ടില്‍ ആ അമ്പിളിക്കല കാണും പോലെ! ” ഷാജി പട്ടിക്കര പറയുന്നു

നോട്ടി പ്രൊഫസ്സറില്‍ ജഗതിയ്ക്ക് വച്ചിരുന്ന ആ കഥാപാത്രം പിന്നീട് ചെയ്തത് ഭീമന്‍ രഘു ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button