ലോക്ഡൌണ്‍ കാലത്ത് പുനപ്രക്ഷേപണം ആരംഭിച്ച രാമായണം സീരിയല്‍ ലോക റെക്കോര്‍ഡില്‍. 7.7 കോടി കാഴ്ചക്കാരോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഷോയായി രാമായണം സീരിയല്‍ മാറിയ സന്തോഷം ദൂരദര്‍ശന്‍ തന്നെയാണ് തങ്ങളുടെ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
7.7 കോടി കാഴ്ചക്കാരോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിനോദ പരിപാടിയായി രാമായണം. ദൂരദര്‍ശന്‍ ട്വിറ്ററില്‍ കുറിച്ചു.
1987 – 1988 കാലഘട്ടത്തിലാണ് രാമായണം ആദ്യമായി ദൂരദര്‍ശന്‍ ആദ്യമായി സംപ്രേക്ഷണം ചെയ്തത്. 2005 വരെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ആത്മീയ സീരിയലായി രാമായണം റെക്കോര്‍ഡ് തീര്‍ത്തിരുന്നു. ഇപ്പോള്‍ പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് മാര്‍ച്ച് 28 മുതല്‍ രാമായണത്തിന്‍റെ പുനസംപ്രേക്ഷണം ആരംഭിച്ചിരുന്നു. രാമായണം സംവിധാനം ചെയ്തത് രാമാനന്ത് സാഗറാണ്.
Post Your Comments