ഋഷി കപൂറിന്റെ ശവസംസ്കാര ചടങ്ങ് മൊബൈല്‍ഫോണില്‍ പകര്‍ത്തുന്ന ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആലിയക്കെതിരെ വിവിധകോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ അത് ആലിയ വീഡിയോയില്‍ പകര്ത്തുകയല്ലായിരുന്നു, പകരം ലോക്ഡൗണ്‍ ആയതിനാല്‍ ശവസംസ്ക്കാര ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്ന ഋഷി കപൂറിന്റെ മകള്‍ റിധിമയ്ക്ക് അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ വീഡിയോ കോളിലൂടെ കാണിക്കുകയായിരുന്നു താരം
ലോക്ഡൗണ്‍ കാരണം ഡല്‍ഹിയില്‍ താമസിക്കുന്ന റിധിമയ്ക്കും കുടുംബത്തിനും പൊലീസ് പ്രത്യേക യാത്രാ അനുമതി നല്‍കിയെങ്കിലും സംസ്കാരത്തിന് മുംബൈയില്‍ എത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് ചടങ്ങുകള്‍ തത്സമയം റിധിമയെ ഫോണിലൂടെ ആലിയ കാണിച്ചത്.
ലോക്ക് ഡൗണ്‍ പ്രോട്ടോക്കോളുകള്‍ പാലിച്ചായിരുന്നു ഋഷി കപൂറിന്റെ സംസ്കാര ചടങ്ങ് നടത്തിയത്. കുടുംബാംഗങ്ങള്‍, സഹോദരന് രണ്‍ധീര്‍ കപൂറിന്റെ മകള്‍ കരീന, ഭര്‍ത്താവ് സെയ്ഫ് അലിഖാന്, ആലിയ ഭട്ട്, അഭിഷേക് ബച്ചന്, അനില്‍ അംബാനി തുടങ്ങി 20 പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
Post Your Comments