കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് ഹിന്ദി ബിഗ് ബോസ് പതിമൂന്നാം പതിപ്പിലെ മത്സരാര്‍ഥികളായിരുന്ന രശ്മി ദേശായിയും അര്‍ഹാന്‍ തമ്മിലുള്ള പ്രണയം. അര്‍ഹാന്‍ നടിയെ വഞ്ചിച്ചുവെന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നും സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നാഗിന്‍ 4 എന്ന സീരിയലിലെ അഭിനേത്രി കൂടിയായ രശ്മിയും അര്‍ഹാനും ബിഗ് ബോസില്‍ വച്ച് പ്രണയത്തിലാവുകായും എന്നാല്‍ അര്‍ഹാന്‍ വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവ് കൂടി ആണെന്ന് അറിഞ്ഞതോടെ നടി പ്രണയത്തില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ തന്റെ പതിനഞ്ച് ലക്ഷത്തോളം രൂപ അര്‍ഹാന്‍ തട്ടിയെടുത്തെന്ന ആരോപണവുമായി നടി വന്നിരുന്നു. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് അര്‍ഹാന്‍.
”എന്റെ കുടുംബം ഒരിക്കലും രശ്മിയുടെ വീട്ടില്‍ തമാസിച്ചിട്ടില്ലെന്ന് വ്യക്തമായി തന്നെ ഞാന്‍ പറയാം. കാരണം അവര്‍ ഞങ്ങളുടെ ബന്ധത്തിന് എതിരായിരുന്നു. പൊതു സമൂഹത്തില്‍ ഇത് മോശമായി ചിത്രീകരിക്കുന്നതിനാലാണ് ഞാന്‍ ഇത്രയും ദിവസം മിണ്ടാതെ ഇരുന്നത്. രശ്മിയെ സംബന്ധിച്ച് ശ്രദ്ധിക്കപ്പെടാന്‍ ഇതൊരു കാരണമായിരുന്നു. ബന്ധം വേര്‍പിരിഞ്ഞ കാര്യംരശ്മിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. അതിന് കുറച്ച് പക്വത കാണിക്കുന്ന ആളായിരുന്നെങ്കില്‍ ആദ്യം എന്നോട് ആയിരുന്നു പറയേണ്ടത്. രശ്മി ബിഗ് ബോസ് ഹൗസിനുള്ളില്‍ ആയിരുന്നപ്പോള്‍ അര്‍ഹാന്‍ അവളുടെ പണം ഉപയോഗിച്ചുവെന്നും രശ്മി ഇല്ലാത്തപ്പോള്‍ അവരുടെ വീട്ടില്‍ തമാസിച്ചിരുന്നു എന്നതുമാണ് മറ്റൊരു ആരോപണം. എന്നാല്‍ ഇതെല്ലാം തെറ്റാണ്.” അര്‍ഹാന്‍ പറഞ്ഞു.
Post Your Comments