
ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രജിത് കുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം യൂട്യൂബിലും ഫേസ്ബുക്കിലുമെല്ലാം ലൈവ് വരാറുമുണ്ട്. കഴിഞ്ഞ ദിവസം തന്റെ പുസ്തകങ്ങളുടെ പരിചയപ്പെടുത്തല്‍ എന്ന് തലക്കെട്ട് കൊടുത്ത് കൊണ്ട് നടത്തിയ പരിപാടിയില്‍ ഈഫല്‍ ടവറിനെ കുറിച്ചും അവിടെ കുര്‍ബ്ബാന കൂടിയതിനെ കുറിച്ചുമെല്ലാം താരം പറയുകയുണ്ടായി.
എന്നാല്‍ രജിത് പറയുന്നത് തള്ളാണെന്ന് ഒരാള്‍ കമന്റിട്ടത്. ഇതിനു മറുപടിയായി രജിത് പറഞ്ഞതിങ്ങനെ… ”സോദരാ തള്ളുന്നതല്ല. തന്റെ കഴുത്തില്‍ കിടക്കുന്നത് ഒരു പ്രത്യേക കുരിശ് ആണെന്നും കേരളത്തില്‍ ഇത്തരമൊരു കുരിശ് ആരുടെയും കഴുത്തില്‍ കാണാന്‍ ഇടയില്ല”. തന്റെ കഴുത്തിലെ കുരിശ് മാലയും മൂകാംബിക ദേവിയുടെ ലോക്കറ്റും താരം പുറംലോകത്തെ കാണിക്കുകയും ചെയ്തു
Post Your Comments